സമര യൗവ്വനത്തിന്റെ സംഗമവേദിയായി പരിയാരം പഞ്ചായത്ത് യുവസഭ.

തളിപ്പറമ്പ: മുസ്ലിം യൂത്ത് ലീഗ് സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രയാണം യുവസഭ പരിയാരം പഞ്ചായത്തിലെ കോരന്‍പീടികയില്‍ നടന്നു.

നിരവധി സമര പോരാട്ടങ്ങളിലൂടെ പൊതുരംഗത്ത് സജീവമായ ഇടപെടലുകള്‍ നടത്തുന്ന യുവതയുടെ സംഗമ വേദിയായിരുന്നു പഞ്ചായത്തിലെ യുവസഭ.

പരിയാരം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അഷ്‌റഫ് പുളുക്കൂലിന്റെ അദ്ധ്യക്ഷതയില്‍ മണ്ഡലം പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടം ഉദ്ഘാടനം ചെയ്തു.

ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, മണ്ഡലം യൂത്ത് ലീഗ് ജന.സെക്രട്ടറി എന്‍.യു.ഷഫീഖ്, ട്രഷറര്‍ ഉനൈസ് എരുവാട്ടി, സീനിയര്‍ വൈസ് പ്രസിഡന്റ് ഓലിയന്‍ ജാഫര്‍,

പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് പി.വി.അബ്ദുള്‍ഷുക്കൂര്‍, ബഷീര്‍ പൊയില്‍, സലാം മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഷ്‌റഫ് ഇരിങ്ങല്‍ സ്വാഗതവും ടി.പി.കരീം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.