പാറ ഖനനം ബിഷപ്പിനും പള്ളിവികാരിക്കും പണികിട്ടി.
കോഴിക്കോട്: പള്ളിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയില്‍നിന്നു വര്‍ഷങ്ങളോളം അനുമതിയില്ലാതെ ഖനനം നടത്തിയതിന് താമരശേരി ബിഷപ്പിനും പള്ളി വികാരിക്കും പിഴ ചുമത്തി.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ജിയോളജിസ്റ്റിന്റേതാണു നടപടി.
ഈ മാസം മുപ്പതിനകം 23,53,013 രൂപയാണു പിഴയടക്കേണ്ടത്.
താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ലിറ്റില്‍ ഫ്‌ളവര്‍ പള്ളി വികാരി ഫാ. മാത്യു തെക്കടിയില്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
താമരശേരി രൂപതയ്ക്കു കീഴിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ചിന്റെ ഉടമസ്ഥതയില്‍ കൂടരഞ്ഞി വില്ലേജിലെ സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന ക്വാറി അനുമതിയില്ലാതെ പ്രവര്‍ത്തിച്ചെന്ന കണ്ടെത്തലിലാണ് കാത്തലിക് ലേമെന്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നുള്ള നടപടി.
2002 മുതല്‍ 2012 വരെയുള്ള കാലത്ത് പള്ളിക്ക് കീഴിലെ രണ്ട് ക്വാറികളിലായി 61,900.33 ഘനമീറ്റര്‍ കരിങ്കല്ല് ഖനനം ചെയ്തതിരുന്നു. ക്വാറി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടായിരുന്നെങ്കിലും 3200 ഘനമീറ്റര്‍ കരിങ്കല്ലിനു മാത്രമാണ് റോയല്‍റ്റിയായി പണം അടച്ചത്.
58,700.33 ഘനമീറ്റര്‍ കരിങ്കല്ല് അധികമായി ഖനനം ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യ ക്തമായി.
ഇതിന്റെ അന്നത്തെ റോയല്‍റ്റി തുകയായ ഘനമീറ്ററിന് നാല്‍പത് രൂപ നിരക്കില്‍ 23,48,013 രൂപ പിഴയും അനുവദിച്ചതിലും അധികമായി ധാതു ഖനനം ചെയ്ത കുറ്റത്തിന് അയ്യായിരം രൂപ കോമ്പൗണ്ടിങ് ഉള്‍പ്പെടെയാണ് 23,53,013 രൂപ പിഴയിട്ടത്.
കഴിഞ്ഞ ജനുവരിയില്‍ ഹര്‍ജി പരിഗ ണിച്ച ഹൈക്കോടതി രണ്ടു മാസത്തിനകം നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
തുടര്‍ന്ന് കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ് മാര്‍ച്ച് 31 ന് പിഴ ചുമത്തി ഉത്തരവിടുകയായിരുന്നു.
അനുമതിയുള്ള കാലയളവില്‍ മാത്രമേ പാറ പൊട്ടിച്ചിട്ടുള്ളുവെന്നും പള്ളിയുടെയും പള്ളിയുടെ കീഴിലുള്ള സ്ഥാപനങ്ങളുടെയും നിര്‍മ്മാണ ആവശ്യത്തിനായി മാത്രമാണ് കല്ല് ഉപയോഗിച്ചതെന്നുമാണ് പള്ളി അധികൃതരുടെ വിശദീകരണം.