ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയശക്തികല്‍ക്കെതിരെ ഇടതുപക്ഷം പ്രതിരോധം തീര്‍ക്കും-പി.സന്തോഷ്‌കുമാര്‍ എം.പി.

മുഴപ്പിലങ്ങാട്: ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ ഛിദ്ര ശക്തികള്‍ രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുമ്പോള്‍ മതേതര കക്ഷികളെയും

കൂടെകൂട്ടി പ്രതിരോധം തീര്‍ക്കേണ്ടതിന്റെ ഉത്തരവാദിത്തം ഇടതുക്ഷ കക്ഷികള്‍ക്കാണെന്ന് സി.പി.ഐ. ജില്ലാ സിക്രട്ടറി പി.സന്തോഷ്‌കുമാര്‍.എം.പി.

സി.പി.ഐ. നേതാവും കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന എ.ബാലകൃഷ്ണന്‍ സ്മാരക സ്തൂപം അനാഛാദനവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടക്കടവ് റെയില്‍വെ മേല്‍പാലത്തിന് സമീപം ചേര്‍ന്ന യോഗത്തില്‍ തലശേരി മണ്ഡലം സിക്രട്ടറി എം.ബാലന്‍ അദ്ധ്യക്ഷം വഹിച്ചു.

സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.ഷൈജന്‍, പൊന്ന്യം കൃഷ്ണന്‍, ഡി.കെ. മനോജ്, പി.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.

വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ടി.അപര്‍ണ, ടി.ആദില്‍ എന്നിവര്‍ക്ക് എ.ബാലകൃഷ്ണന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരങ്ങള്‍ നല്‍്കി അനുമോദിച്ചു.

സന്തോഷ് ട്രോഫി കേരള ഗോള്‍ കീപ്പര്‍ വി.മിഥുനിനെയും ചടങ്ങില്‍ വെച്ച് അനുമോദിച്ചു