പി.വി.കൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഇന്ന് വൈകുന്നേരം നാലിന്.

പരിയാരം: പരിയാരം മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും ഡി.സി.സി മെമ്പറുമായിരുന്ന പി.വി.കൃഷ്ണന്റെ എട്ടാം ചരമവാര്‍ഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും ഇന്ന് വൈകുന്നേരം നാലിന് നടക്കും. പി.വി.കൃഷ്ണന്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന്റെ വെള്ളാവിലെ വസതിയില്‍ നടക്കുന്ന പരിപാടി മുന്‍ എം.എല്‍.എ കെ.പി.കുഞ്ഞിക്കണ്ണന്‍ … Read More

വി.ഒ.ആന്റണിയെ അനുസ്മരിച്ചു-അഡ്വ.കെ.ജെ.ചാക്കോ അനുസ്മരണ പ്രഭാഷണം നടത്തി.

കരിമ്പം: ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരാളുടെ നന്‍മകള്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും മരണത്തിന് ശേഷം എത്രമാത്രം അംഗീകരിച്ചാലും കാര്യമില്ലെന്നുംഅഡ്വ.കെ.ജെ.ചാക്കോ. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപകന്‍ വി.ഒ.ആന്റണിയുടെ 31-ാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ.പി.എം.റിയാസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. … Read More

ദിവാകരന്‍ മുണ്ടേരി അനുസ്മരണം സംഘടിപ്പിച്ചു.

  കുറുമാത്തൂര്‍: ബി ജെ പി കുറുമാത്തൂര്‍-പന്നിയൂര്‍ ഏരിയ കമ്മിറ്റികളുടെ നേതൃതത്തില്‍ സ്വര്‍ഗ്ഗീയ ദിവാകരന്‍ മുണ്ടേരിയുടെ അനുസ്മരണം സംഘടിപ്പിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി മുഖ്യപ്രഭാഷണം നടത്തി. വി.പി.മനോഹരന്‍ അധ്യക്ഷത വഹിച്ചു. ജില്ല ഉപാധ്യക്ഷന്‍ പി.ആര്‍.രാജന്‍, ജില്ല കമ്മിറ്റിഅംഗം എ.പി … Read More

എന്‍.സി.മമ്മൂട്ടിമാസ്റ്റര്‍ അനുസ്മരണവും പുരസ്‌ക്കാര വിതരണവും ഏപ്രില്‍ 18 ന് തലശേരിയില്‍

തലശേരി: യുവകലാസാഹിതി സംസ്ഥാന ജന.സെക്രട്ടെറിയും സി.പി.ഐ നേതാവുമായിരുന്ന എന്‍.സി.മമ്മൂട്ടി മാസ്റ്ററുടെ 15-ാം അനുസ്മരണസമ്മേളനവും പുരസ്‌ക്കാര സമര്‍പ്പണവും 18 ന് ചൊവ്വാഴ്ച്ച തലശേരി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കും. കവി പി.കെ.ഗോപിക്ക് ഈ വര്‍ഷത്തെ മമ്മൂട്ടി മാസ്റ്റര്‍ പുരസ്‌ക്കാരം റവന്യൂമന്ത്രി കെ.രാജന്‍ സമ്മാനിക്കും. … Read More

പു. ക. സ കണ്‍വെന്‍ഷനും വയലാര്‍ അനുസ്മരണവും.

തളിപ്പറമ്പ്: പു. ക. സ തളിപ്പറമ്പ നോര്‍ത്ത് യൂണിറ്റ് കണ്‍വെന്‍ഷനും വയലാര്‍ അനുസ്മരണവും സംഘടിപ്പിച്ചു. പുളിമ്പറമ്പ് വായനശാലയില്‍ കാസിം മേക്കുനി ഉദ്ഘാടനം ചെയ്തു. വി.പി.സന്തോഷ് അധ്യക്ഷത വഹിച്ചു. എം.സന്തോഷ്, പി.ഗോപിനാഥ്, വി.വി.കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു. വയലാര്‍ ഗാനാലാപനവും നടന്നു.

എന്‍.ഉറുവാടന്റെ ഓര്‍മ്മ പുതുക്കി സി.പി.ഐ പ്രവര്‍ത്തകര്‍-

പാച്ചേനി: സ്വാതന്ത്ര്യ സമര സേനാനിയും സി.പി.ഐ നേതാവുമായിരുന്നപാച്ചേനിയിലെ എന്‍.ഉറുവാടന്റെ ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. സി.പി.ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം വി.വി.കണ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടെറി പി.കെ.മുജീബ്‌റഹ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കല്‍ സെക്രട്ടറി ഇ.സി.മനോഹരന്‍ അധ്യക്ഷത … Read More

കെ.സി.നാരായണന്‍ നമ്പ്യാരെ അനുസ്മരിച്ചു.

പരിയാരം: കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനം കെട്ടിപിടിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച മുന്‍ സഹകരിയും സിഎംപിയുടെ സ്ഥാപക നേതാക്കളില്‍ പ്രമുഖനുമായ കെ സി നാരായണന്‍ നമ്പ്യാരുടെ 15-ാംചരമ വാര്‍ഷികദിനം സിഎംപി പിലാത്തറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. … Read More

എം.എം.രാഘവന്‍ മാസ്റ്ററുടെ ഓര്‍മ്മ പുതുക്കി.

തളിപ്പറമ്പ്: സി.പി.ഐ നേതാവ് എം.എം.രാഘവന്‍ മാസ്റ്ററുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് എ.കെ.പൊതുവാള്‍ സ്മാരക ഹാളില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി.പി.മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സിലംഗം വി.വി.കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആയിഷ ടീച്ചര്‍, … Read More

വി.ഒ.ആന്റണി-യുവതലമുറ മാതൃകയാക്കേണ്ട വ്യക്തിത്വം: കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍.

തളിപ്പറമ്പ്: യുവതലമുറ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് വി.ഒ.ആന്റണിയെന്ന് സി.പി.എം നേതാവ് കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍. കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപകനും എന്‍.ജി.ഒ യൂണിയന്‍ നേതാവുമായ വി.ഒ ആന്റണിയുടെ 31-ാം ചരമവാര്‍ഷിക ദിനത്തില്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. … Read More

ജോര്‍ജ് ഫ്രാന്‍സിസ് അനുസ്മരണം സംഘടിപ്പിച്ചു-

ധര്‍മ്മശാല: കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്ന കെ.ജെ.ജോര്‍ജ് ഫ്രാന്‍സിസ് അനുസ്മരണം സംഘടിപ്പിച്ചു. കണ്ണൂര്‍ റൂറല്‍ ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. കണ്ണൂര്‍ റൂറല്‍ … Read More