വി.ഒ.ആന്റണി-യുവതലമുറ മാതൃകയാക്കേണ്ട വ്യക്തിത്വം: കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍.

തളിപ്പറമ്പ്: യുവതലമുറ മാതൃകയാക്കേണ്ട വ്യക്തിത്വമാണ് വി.ഒ.ആന്റണിയെന്ന് സി.പി.എം നേതാവ് കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍.

കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപകനും എന്‍.ജി.ഒ യൂണിയന്‍ നേതാവുമായ വി.ഒ ആന്റണിയുടെ 31-ാം ചരമവാര്‍ഷിക ദിനത്തില്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഒരു സര്‍വീസ് സംഘടനാ പ്രവര്‍ത്തകനില്‍ നിന്നും നാടിന്റെ മുഴുവന്‍ ചാലകശക്തിയായി വളര്‍ന്ന വ്യക്തിത്വമായിരുന്നു ആന്റണിയെന്ന് അദ്ദേഹം അനുസ്മരിച്ചു.

കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ.പി.എം.റിയാസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.

കരിമ്പം.കെ.പി.രാജീവന്‍, കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടെറി രാഹുല്‍, എന്‍.പി.പ്രിയപ്പന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

എ.സി.മാത്യു, സി.പി.അനില്‍കുമാര്‍ തുടങ്ങി നിരവധിപേര്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തു.