ജയശ്രീ എന്നും കല്യാണിയെന്നും പേരുള്ള രണ്ട് യാത്രികര്‍-
പരിയാരം: യാത്രാസ്‌നേഹികളായ രണ്ട് വനിതകള്‍ക്ക് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സ്വീകരണം നല്‍കി.
മെഡിക്കല്‍ കോളേജിലെ കലാ സാംസ്‌ക്കാരിക സംഘടനയായ ക്യാമ്പിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിക്ക് ക്യാമ്പ് സെക്രട്ടെറി ശ്രീകുമാര്‍, ഡോ.അരുണ്‍, ഡോ.ബിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
തിരുവനന്തപുരം സ്വദേശികളായ കമ്പനി സെക്രട്ടെറി ജയശ്രീ, എം.കോം ബിരുദധാരിയായ കല്യാണി എന്നിവരാണ് എന്‍ഫീല്‍ഡ് ബൈക്കില്‍ 55 ദിവസം കൊണ്ട് തിരുവനന്തപുരത്തുനിന്നും കാശ്മീരിലേക്ക് യാത്ര പൂര്‍ത്തീകരിച്ചത്.
കഴിഞ്ഞ ജൂലായ്-2 ന് കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഫഌഗ്ഓഫ് ചെയ്ത യാത്ര കന്യാകുമാരി, പുതുച്ചേരി, ആന്ധ്ര, മഹാരാഷ്ട, ഒഡീഷ, യു.പി,
ജാര്‍ഖണ്ഡ്, ഉത്തര്‍ഖണ്ഡ്, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് വഴി കാശ്മീരിലെത്തി തിരിച്ച് കേരളത്തില്‍ വരുംവഴിയാണ് പരിയാരത്ത് സ്വീകരണം ഒരുക്കിയത്. യാത്ര നാളെ തിരുവനന്തപുരത്ത് സമാപിക്കുകയാണ്.
മെഡിക്കല്‍ കോളേജില്‍ നിന്നുള്ള നാലംഗസംഘം അടുത്തദിവസം എന്‍ഫീല്‍ഡ് ബൈക്കില്‍ കാശ്മീരിലേക്ക് യാത്രതിരിക്കാനിരിക്കെ കല്യാണിയുടെയും ജയശ്രീയുടെയും യാത്രാനുഭവങ്ങള്‍ അവര്‍ക്ക് പ്രചോദനമായി മാറി.
48 വയസുകാരിയായ ജയശ്രീയും 28 കാരിയായ കല്യാണിയും ചെറു യാത്രകള്‍ തനിച്ച് നടത്തിയതിന്റെ അനുഭവങ്ങളുമായാണ് 55 ദിവസം നീളുന്ന യാത്ര നടത്തിയത്.
ഡെല്‍ഹിയില്‍ താമസക്കാരായായ മറ്റൊരു മലയാളി വനിതയും ഇവര്‍ക്കൊപ്പം യാത്രയില്‍ പങ്കെടുത്തിരുന്നു.