ജോയികൊന്നക്കല്‍ കേരള കോണ്‍ഗ്രസ് (എം )ജില്ലാ പ്രസിഡന്റ്, സജി കുറ്റിയാനിമറ്റം ജനറല്‍ സെക്രട്ടറി
കണ്ണൂര്‍: കേരള കോണ്‍ഗ്രസ്(എം) കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി ജോയി കൊന്നക്കലിനെയും ജനറല്‍ സെക്രട്ടറിയായി സജി കുറ്റിയാനിമറ്റത്തെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍ :തോമസ് മാലത്ത്, ബിനു മണ്ഡപം വൈസ് പ്രസിഡന്റുമാര്‍, മാത്യു കാരിത്താങ്കല്‍ ട്രഷറര്‍, കെ.ടി.സുരേഷ് കുമാര്‍, വി.വി.സേവി, മോളി ജോസഫ്, സി.എം.ജോര്‍ജ് (സെക്രട്ടറിമാര്‍). ജോയിസ് പുത്തന്‍പുര, സജി കുറ്റിയാനിമറ്റം,
അഡ്വ. മാത്യു കുന്നപ്പള്ളി, ജോസ് തടത്തില്‍, എ.കെ.രാജു, റെജി മേച്ചേരിക്കുന്നേല്‍ എന്നിവരെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
ജോയി കൊന്നക്കല്‍ കെ എസ് സി ജില്ലാ പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി,
സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം, നടുവില്‍ ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിലവില്‍ കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു. സജി കുറ്റിയാനിമറ്റം കെ എസ് സി ജില്ലാ പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്,
കേരള കോണ്‍ഗ്രസ് (എം) ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം, ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആയിരുന്നു.
കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന യോഗത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ എം.കെ മാത്യു മൂന്നുപീടിക അധ്യക്ഷത വഹിച്ചു.
പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു. സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം.എല്‍.എ, അഡ്വ.മുഹമ്മദ് ഇക്ബാല്‍, ജോയിസ് പുത്തന്‍പുര എന്നിവര്‍ പ്രസംഗിച്ചു.