സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചു.
തളിപ്പറമ്പ്: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്(സി.ഐ.ടി.യു) തളിപ്പറമ്പ് ഏരിയാ കമ്മറ്റി അനുമോദനവും സ്വീകരണവും സംഘടിപ്പിച്ചു.
ദേവസ്വം ജീവനക്കാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി+2, ഡിഗ്രി പരീക്ഷകളില്‍ ഉന്നതവിജയികളായവരെ അനുമോദിക്കുകയും
മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.ജനാര്ദ്ദനന്, പി.കെ.മധുസൂദനന്, തലശ്ശേരി ഏരിയാ ചെയര്മാന് ടി.കെ.സുധി എന്നിവര്‍ക്ക് സ്വീകരണവും നല്കി.
തൃച്ചംബരം കള്‍ച്ചറല്‍ സെന്ററില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം.കൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് പി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.
യൂണിയന് സംസ്ഥാന ജന.സെക്രട്ടറി കെ.ടി.അനില്‍കുമാര്‍ ഉന്നത വിജയികളെ അനുമോദിക്കുകയും ഉപഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
ജില്ലാ സെക്രട്ടറി കെ.രവീന്ദ്രന്, എം.ശ്രീദേവി, പി.ടി.മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി പി. മോഹനചന്ദ്രന് സ്വാഗതവും സി.രമേശന് നന്ദിയും പറഞ്ഞു.