തളിപ്പറമ്പ് കോണ്‍ഗ്രസ് വീണ്ടും ഒറ്റ മണ്ഡലത്തിലേക്ക്-

തളിപ്പറമ്പ്: തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പുനരുജ്ജീവിപ്പിക്കും.

നിലവിലുള്ള ടൗണ്‍-ഈസ്റ്റ് കമ്മറ്റികളാണ് ഒറ്റ മണ്ഡലം കമ്മറ്റിയാക്കി മാറ്റുക.

ഇന്ന് രാവിലെ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ മണ്ഡലം തല ഒരുക്കങ്ങള്‍ക്കായുള്ള യോഗത്തിലാണ് സംഘാടക സമിതി വിളിച്ചു ചേര്‍ക്കാന്‍ തളിപ്പറമ്പിലെ രണ്ടു മണ്ഡലങ്ങളുടെയും

സംയുക്ത ചുമതല ടൗണ്‍ മണ്ഡലം പ്രസിഡണ്ട് അഡ്വ.ടി.ആര്‍.മോഹന്‍ദാസിനെ ഏല്‍പ്പിച്ചുകൊണ്ട് ഡി.സി.സി. പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പ്രഖ്യാപനം നടത്തിയത്.

ഇന്ന് തളിപ്പറമ്പില്‍ നടന്ന നിയോജകമണ്ഡലം സംഘാടക സമിതിയില്‍ വെച്ചാണ് ഡി.സി.സി പ്രസിഡന്റ് നിര്‍ണായക തീരുമാനം അറിയിച്ചത്.

തളിപ്പറമ്പില്‍ ഒറ്റ മണ്ഡലം കമ്മിറ്റി എന്ന ആവശ്യത്തിന് കരുത്തു പകരുന്നതാണ് പ്രസ്തുത തീരുമാനം.

ഈസ്റ്റ് മണ്ഡലത്തെ ടൗണ്‍ മണ്ഡലത്തോട് കൂട്ടിച്ചേര്‍ക്കണമെന്ന ആവശ്യത്തിന് ഇതോടു കൂടി പരിഹാരമാവുകയാണ്.

ഈസ്റ്റ് മണ്ഡലത്തിലെ ഭാരവാഹികള്‍ക്കും ഒറ്റ മണ്ഡലത്തോട് യോജിപ്പാണുള്ളത്.