മയിലെള്ള്, മരോട്ടി, ചുടുന്നകില്‍, പന്തപൈന്‍-വനം വകുപ്പിന്റെ ചെടികള്‍ വാങ്ങി നടാന്‍ സുവര്‍ണാവസരം.
തളിപ്പറമ്പ്: കേരളാ വനം വന്യജീവി വകുപ്പിന്റെ അപൂര്‍വ്വങ്ങളായ ചെടികള്‍ വില്‍പ്പനക്കൊരുങ്ങി.
കണ്ണവം ഫോറസ്റ്റ് റെയിഞ്ചിലെ ചെറുവാഞ്ചേരി ഫോറസ്റ്റ് സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്നും ഉല്പാദിപ്പിച്ച തേക്ക്, ആഞ്ഞിലി, മണിപ്പൂര്‍ ചെറി, മുള, മയിലെള്ള്, മരോട്ടി, ചുടുന്നകില്‍, മഞ്ചാടി, പ്ലാവ്, മാവ്, മുള്ളുവേങ്ങ, പന്ത പൈന്‍, ഞാവല്‍, നെല്ലി, ചെമ്പകം, ഇലഞ്ഞി ഉള്‍പ്പെടെയുള്ള വിവിധയിനം തൈകളാണ് വില്പനയ്ക്ക് തയ്യാറായിട്ടുള്ളത്.
എല്ലാ തൈകള്‍ക്കും തൈ ഒന്നിന് 27 രൂപ പ്രകാരം സ്‌റ്റോക്ക് തീരുന്നത് വരെ പൊതുജനങ്ങള്‍ക്ക് കണ്ണവം റെയിഞ്ചിലെ ചെറുവാഞ്ചേരി സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്നും ലഭ്യമാണ്.
ആവശ്യക്കാര്‍ക്ക് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ്, കണ്ണവം- 0490 2300971, മൊബൈല്‍- 8547602670, 8547602671, 9495620924 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് റെയിഞ്ച് ഓഫീസര്‍ അറിയിച്ചു.