ആശംസിക്കാന്‍ വിളിച്ചില്ല- സി.പി.ഐ പ്രതിഷേധിച്ചു.

തളിപ്പറമ്പ്: പുളിമ്പറമ്പില്‍ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്ത തളിപ്പറമ്പ് നഗരസഭയുടെ നഗര ജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടന ചടങ്ങില്‍ സി.പി.ഐ വായമൂടിക്കെട്ടി പ്രതിഷേധിച്ചു. ഉദ്ഘാടനത്തിന് തങ്ങളുടെ പ്രതിനിധിയെ ആശംസ പ്രസംഗത്തിനായി ക്ഷണിച്ചില്ലെന്നാരോപിച്ചാണ് പ്രതിഷേധം. മണ്ഡലം സെക്രട്ടെറി പി.കെ.മുജീബ്‌റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐക്ക് നഗരസഭാ … Read More

സി. പി.ഐ പ്രതിഷേധ ജ്വാല നടത്തി.

തളിപ്പറമ്പ്: വർധിച്ചുവരുന്ന അരുംകൊലകൾക്കും ലഹരിമാഫിയക്കുമെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ സി.പി.ഐ.തളിപ്പറമ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പാതയോരത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം സിക്രട്ടറി പി.കെ.മുജീബ്റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ അസി.സെക്രട്ടറി സി.മനോഹരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം അസി.സെക്രട്ടറി ടി.വി.നാരായണൻ, സെക്രട്ടറിയറ്റംഗം … Read More

അംഗങ്ങള്‍ക്ക് മദ്യപാന വിലക്ക് നീക്കി സിപിഐ

‘പൊതു സ്ഥലങ്ങളില്‍ മദ്യപിച്ച് പാര്‍ട്ടിയുടെ പ്രശസ്തിക്ക് മോശമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കരുത്’ തിരുവനന്തപുരം: സിപിഐ പ്രവര്‍ത്തകര്‍ മദ്യപിച്ചാല്‍ ഇനി പാര്‍ട്ടി ലൈനിന് വിരുദ്ധമാകില്ല. പ്രവര്‍ത്തകരുടെ മദ്യപാന വിലക്ക് പാര്‍ട്ടി സംസ്ഥാന നേതൃത്വം നീക്കി. എന്നാല്‍ വീശുന്നത് അധികമാകരുതെന്ന് നിര്‍ദേശവുമുണ്ട്. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ … Read More

കീഴാറ്റൂരില്‍ സി.പി.എം-സി.പി.ഐ പുതുവര്‍ഷത്തല്ല്- ആറുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: പുതുവല്‍സരാഘോഷത്തിനിടയില്‍ കീഴാറ്റൂരില്‍ സി.പി.എം-സി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി, പോലീസ് ഇരുവിഭാഗത്തെയും വിരട്ടിയോടിച്ചു. കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ ഇരുവിഭാഗത്തിലും പെട്ട ആറുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. അമല്‍, ബിജു, രമേശന്‍, സനല്‍, ബിജു എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്ന് പുലര്‍ച്ചെ 1.20-നായിരുന്നു സംഭവം. … Read More

വാക്കുകൊണ്ട് ആളുകളെ കൊല്ലരുതെന്ന് സി.പി.ഐ നേതാവ് സി.എന്‍.ചന്ദ്രന്‍

പിലാത്തറ: വാക്കുകൊണ്ട് ആളുകളെ കൊല്ലരുതെന്ന് സി.പി.ഐ. സംസ്ഥാന കമ്മറ്റി അംഗം സി.എന്‍.ചന്ദ്രന്‍. ഉന്നതമായ ഇടതുപക്ഷമൂല്യങ്ങള്‍ നിലനിര്‍ത്താന്‍ ബാധ്യതപ്പെട്ടവരില്‍ നിന്നു തന്നെ അധികാരത്തിന്റെ സ്വരമുയരാന്‍ പാടില്ലെന്നും പി.പി.ദിവ്യയുടെ പേരെടുത്ത് പരാമര്‍ശിക്കാതെ മുന്‍ സംസഥാന അസി.സെക്രട്ടെറി കൂടിയായ ചന്ദ്രന്‍ പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനിയും … Read More

മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെച്ച് മാറിനില്‍ക്കണം: സി.പി.ഐ

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ കേസ് എടുത്ത സാഹചര്യത്തില്‍ ധാര്‍മ്മികതയുടെ പേരില്‍ മുകേഷ് രാജിവെച്ച് മാറിനില്‍ക്കണമെന്ന് സിപിഐ. മുകേഷിന്റെ രാജി ആവശ്യം ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി നിലപാട് ബിനോയ് … Read More

ഗോവിന്ദന്റെ സ്വപ്നം; സി.പി.ഐക്ക് ദു:സ്വപ്‌നം-നാടുകാണി സഫാരിപാര്‍ക്കിനെതിരെ പടയൊരുക്കം.

തളിപ്പറമ്പ്: നാടുകാണിയിലെ സഫാരി പാര്‍ക്കിനെതിരെ സി.പി.ഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സി പരസ്യമായി രംഗത്ത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിയോജക മണ്ഡലമായ തളിപ്പറമ്പിലെ നാടുകാണിയില്‍ സ്ഥാപിക്കുന്ന സഫാരി പാര്‍ക്കിനെതിരേ സി.പി.ഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി വിണ്ടും പ്രത്യക്ഷ സമരത്തിലേക്ക്. പ്ലാന്റേ … Read More

സി.പി.ഐ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്-

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഐ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന നിര്‍വാഹകസമിതി, കൗണ്‍സില്‍ യോഗങ്ങള്‍ക്ക് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ വി.എസ.സുനില്‍കുമാര്‍, മാവേലിക്കരയില്‍ സി.എ.അരുണ്‍കുമാര്‍ എന്നിവരെ മത്സരിപ്പിക്കാനാണ് … Read More

സി.പി.ഐ പ്രതിഷേധയോഗം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: കോമത്ത് മുരളീധരന് എതിരായ വധശ്രമത്തില്‍ സി.പി.ഐ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അക്രമിസംഘത്തിനെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സംസ്ഥാന എക്‌സി.അംഗം സി.പി.മുരളി ഉദ്ഘാടനം ചെയ്തു. മണ്ഡലം സിക്രട്ടറി … Read More

ആന്തൂരില്‍ പ്രതിപക്ഷമില്ലാത്തതിന്റെ കുറവ് നികത്തി പി.കെ.മുജീബ്‌റഹ്‌മാന്‍.

ആന്തൂര്‍: പ്രതിപക്ഷമില്ലാത്തതിന്റെ കുറവ് നികത്തി ആന്തൂര്‍ നഗരസഭയില്‍ പി.കെ.മുജീബ് റഹ്‌മാന്‍. ഇന്ന് നടന്ന ആന്തൂര്‍ നഗരസഭയുടെ ബജറ്റ് സമ്മേളന ചര്‍ച്ചിടയിലാണ് ശ്രദ്ധേയമായ രണ്ട് നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചത്. ബജറ്റിനെ പൂര്‍ണനമായി പിന്തുണക്കുന്നതായി അറിയിച്ച ശേഷമാണ് നഗരസഭയുടെ വികസനത്തിന് വേണ്ടിയുള്ള രണ്ട്‌നിര്‍ദ്ദേശങ്ങള്‍ സി.പി.ഐ … Read More