എം.എം.രാഘവന്‍ മാസ്റ്ററുടെ ഓര്‍മ്മ പുതുക്കി.

തളിപ്പറമ്പ്: സി.പി.ഐ നേതാവ് എം.എം.രാഘവന്‍ മാസ്റ്ററുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് എ.കെ.പൊതുവാള്‍ സ്മാരക ഹാളില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി.പി.മുരളി ഉദ്ഘാടനം ചെയ്തു.

ജില്ലാ കൗണ്‍സിലംഗം വി.വി.കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആയിഷ ടീച്ചര്‍, സി.പി.ഐ ഡി.സി അംഗം കോമത്ത് മുരളീധരന്‍, എ.ഐ.ടി.യു.സി മണ്ഡലം സിക്രട്ടറി ടി.വി.നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

മണ്ഡലം സിക്രട്ടറി പി.കെ.മുജീബ്‌റഹ്മാന്‍
സ്വാഗതവും ലോക്കല്‍ സിക്രട്ടറി സി.ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു.