കെ.സി.നാരായണന്‍ നമ്പ്യാരെ അനുസ്മരിച്ചു.
പരിയാരം: കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനം കെട്ടിപിടിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച മുന്‍ സഹകരിയും സിഎംപിയുടെ സ്ഥാപക
നേതാക്കളില്‍ പ്രമുഖനുമായ കെ സി നാരായണന്‍ നമ്പ്യാരുടെ 15-ാംചരമ വാര്‍ഷികദിനം സിഎംപി പിലാത്തറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. സിഎംപി ഏരിയ സെക്രട്ടറി
സി.എ.ജോണ്‍ ഉദ്ഘാടനം ചെയ്തു.
കെ.വി.മോഹനന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.വൈ.എഫ്് സംസ്ഥാന പ്രസിഡന്റ് സുധീഷ് കടന്നപ്പള്ളി, കെ.സി.ശ്രീധരന്‍, സി.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.