ദുരൂഹസാഹചര്യത്തില്‍ പ്ലൈവുഡ് ഫാക്ടറി തൊഴിലാളി മരിച്ച നിലയില്‍.
തളിപ്പറമ്പ്: പ്ലൈവുഡ് ഫാക്ടറി തൊഴിലാളി കുറുമാത്തൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍.
ഒഡീഷയിലെ ശരത് നായ്ക്ക്(62)ആണ് മരിച്ചത്.
ഇന്നലെ രാത്രി ഏഴരയോടെ ഭക്ഷണം കഴിച്ച് മുറിയില്‍ ഉറങ്ങാന്‍ കിടന്ന ശരത്‌നായ്ക്ക് മരിച്ചു എന്ന് കൂടെ താമസിക്കുന്നവര്‍ പ്ലൈവുഡ് കമ്പനി അധികൃതരെ അറിയിക്കുകയായിരുന്നു.
മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
മൂന്ന് വര്‍ഷം മുമ്പാണ് ശരത്‌നായ്ക്ക് മഞ്ചാലില്‍ പ്രവര്‍ത്തിക്കുന്ന ഹീറോ പ്ലൈവുഡ് ഫാക്ടറിയില്‍ ജോലിക്കെത്തിയത്.