ചലച്ചിത്ര നിര്‍മ്മാതാവ് എം.എം.രാമചന്ദ്രന്‍ നിര്യാതനായി
ദുബായ്: വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ എം.എം.രാമചന്ദ്രന്‍(അറ്റ്‌ലസ് രാമചന്ദ്രന്‍-80) നിര്യാതനായി.
ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം.
സംസ്‌ക്കാരം ഇന്ന് തിങ്കളാഴ്ച്ച(ഒക്ടോബര്‍-3)വൈകുന്നേരം ദുബായില്‍ നടക്കും.
തൃശൂര്‍ മധുക്കര സ്വദേശിയായ രാമചന്ദ്രന്‍ ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതമാരംഭിച്ച് ഗള്‍ഫില്‍ വന്‍ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിത്വമാണ്.
1988 ല്‍ ഭരതന്‍-എം.ടി ടീമിന്റെ വൈശാലി നിര്‍മ്മിച്ചാണ് സിനിമാരംഗത്തെത്തിയത്.
1991 ല്‍ സിബിമലയില്‍-ലോഹിതദാസ് ടീമിന്റെ ധനം,
1994 ല്‍ ഹരികുമാര്‍-എം.ടി ടീമിന്റെ സുകൃതം എന്നീ സിനിമകള്‍ നിര്‍മ്മിച്ചു.
1990 ല്‍ പാരഗണ്‍ മൂവീസിന്റെ ബാനറില്‍ ടി.രവീന്ദ്രനാഥ് നിര്‍മ്മിച്ച അരവീന്ദന് സംവിധാനം ചെയ്ത വാസ്തുഹാര വിതരണത്തിനെടുത്തു.
അറബിക്കഥ, മലബാര്‍ വെഡ്ഡിംഗ്, 2 ഹരിഹര്‍ നഗര്‍ എന്നീ സിനിമകളിലും അഭിനയിച്ചു.
ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം എന്ന പരസ്യത്തിലൂടെയും ശ്രദ്ധേയനായി.
2015 ല്‍ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ദുബായില്‍ തടവിലാക്കപ്പെട്ട രാമചന്ദ്രന്‍ 2018 ലാണ് മോചിതനായത്.
ഭാര്യ; ഇന്ദിര. മക്കള്‍: ഡോ.മഞ്ജു, ശ്രീകാന്ത്.