തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പാമ്പ് വളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് ഉപേക്ഷിക്കപ്പെട്ട ആംബുലന്‍സിലാണോ?
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ പാമ്പ് വളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് ഉപേക്ഷിക്കപ്പെട്ട ആംബുലന്‍സിലാണോ?
ആംബുലന്‍സ് പരിസരത്ത് പാമ്പുകളെ കണ്ടതായി രോഗികളും കൂട്ടരിപ്പുകാരും പരാതിപ്പെടുന്നു.
കഴിഞ്ഞ ദിവസമാണ് ഇവിടെ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ സ്ത്രീക്ക് പേവാര്‍ഡില്‍ വെച്ച് പാമ്പുകടിയേറ്റത്.
താലൂക്ക് ആശുപത്രിക്ക് 10 വര്‍ഷം മുമ്പ് അനുവദിച്ച ആംബുലന്‍സാണ് പേവാര്‍ഡിന് പിറകിലായി കാടുപിടിച്ച് നശിക്കുന്നത്.
ഇത് ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ടുതന്നെ വര്‍ഷം അഞ്ച് കഴിഞ്ഞു.
എന്തിനാണ് ഈ വാഹനം ഇവിടെ സൂക്ഷിച്ചിരിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരവാദപ്പെട്ടവര്‍ക്ക് മറുപടിയൊന്നുമില്ല.
സ്വരാജ് മസ്ദ കമ്പനിയുടെ ആംബുലന്‍സ് ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചതുമുതല്‍ തന്നെ സ്ഥിരമായി കേടാവുകയായിരുന്നു.
രോഗിയുമായി പോയാല്‍ വഴിയില്‍ കിടക്കേണ്ടിവരുന്ന അവസരങ്ങള്‍ കൂടിയോതടെയാണ് ഉപേക്ഷിക്കപ്പെട്ടത്.
ഇത് പിന്നീട് പേവാര്‍ഡിന് പിറകിലേക്ക് തള്ളുകയായിരുന്നു. ഇപ്പോള്‍ ലേലം ചെയ്തുവിറ്റാല്‍ പഴയ ആക്രിസാധനങ്ങളുടെ
വിലയെങ്കിലും കിട്ടുന്ന ആംബുലന്‍സ് ഇവിടെനിന്നും അടിയന്തിരമായി നീക്കം ചെയ്ത് പരിസരം വൃത്തിയാക്കണമെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നത്.
