എ.ബി.സി ഗ്രൂപ്പ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രംഗത്തേക്കും-ഇനീഷിയോ ബ്രാന്റ് പ്രകാശനവും ലോഗോ ലോഞ്ചും നടന്നു.
തളിപ്പറമ്പ്: അന്താരാഷ്ട്ര വ്യവസായ-വാണിജ്യ രംഗത്തെ പ്രഗല്‍ഭരായ എ.ബി.സി ഗ്രൂപ്പ് വിദ്യാഭ്യാസ മേഖലയിലും സജീവമാകുന്നു.
കേരളത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയുടെ മുഖഛായ മാറ്റാന്‍ ഒരുങ്ങുകയാണ് തളിപ്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബിസി ഗ്രൂപ്പ്.

സംരംഭക രംഗത്തെ വളര്‍ച്ചയുടെ ഭാഗമാവുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി, വര്‍ദ്ധിച്ചു വരുന്ന തൊഴിലവസരങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ കോഴ്സുകള്‍ രൂപകല്‍പ്പന ചെയ്ത് വിദ്യാര്‍ത്ഥികളെ തൊഴില്‍ നേടാന്‍ പ്രാപ്തരാക്കി, ഉയര്‍ന്നു വരുന്ന തൊഴില്‍ ദാതാക്കള്‍ക്ക് മികച്ച ഉദ്യോഗാര്‍ഥികളെ സംഭാവന ചെയ്യുക എന്നതാണ് പ്രധാന ഉദ്ദേശമെന്ന് ഫൗണ്ടറും മാനേജിംഗ് ഡയരക്ടറുമായ മുഹമ്മദ് മദനി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നമ്മുടെ നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള തൊഴിലധിഷ്ഠിത കോഴ്സുകള്‍ ഇല്ലാത്തതാണ് വിദേശ പഠനം തിരഞ്ഞെടുത്ത് അവരെ കടല്‍ കടക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഇതിന് പരിഹാരം കാണാനുള്ള തുടക്കമാണ് എ.ബി.സി ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ വിദ്യാഭ്യാസ മേഖല നേരിടുന്ന ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി, സാമൂഹ്യ പ്രതിബദ്ധതയിലൂന്നി എബിസി ഗ്രൂപ്പ് ആരംഭിക്കുന്ന പുതിയ സംരംഭമായ ഇനീഷിയോ ബ്രാന്‍ഡ് പ്രകാശനവും ലോഗോ ലോഞ്ചും എബിസി ഹൗസില്‍ നടന്നു.
എബിസി കോര്‍പ്പറേറ്റ് ഓഫീസിനോട് ചേര്‍ന്നൊരുക്കുന്ന വിശാലമായ ക്യാമ്പസില്‍, അതിനുതനവും കാലാനുസൃതവുമായ തൊഴിലധിഷ്ഠിത കോഴ്സുകള്‍, അത്യാധുനിക പഠന സംവിധാനങ്ങള്‍, ഓരോ മേഖലയിലും അനുഭവ സമ്പത്തുള്ള അധ്യാപകരും പരിശീലകരും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയുള്ള പഠന രീതി, തൊഴില്‍ പരിശീലനം തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അനുഭവമായിരിക്കും.
വ്യക്തിത്വ വികസനം, ഭാഷാ നൈപുണ്യം തുടങ്ങിയവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കികൊണ്ടുള്ള പരിശീലനരീതിയാണ് ഇ നീഷിയോ അവലംബിക്കുന്നത്. ഇവിടെ പഠിച്ചിറങ്ങുന്നവര്‍ക്ക് അന്താരാഷ്ട്രതലത്തില്‍ ജോലി ലഭിക്കുന്നതിനുള്ള പ്ലേസ്‌മെന്റ് സെന്ററും ഇതോടൊപ്പം പ്രവര്‍ത്തിക്കും.
ജൂണ്‍ മാസത്തില്‍ ക്ലാസുകള്‍ ആരംഭിക്കും. എബിസി ഗ്രൂപ്പ് ഫൗണ്ടര്‍ ഡയറക്ടര്‍മാരായ കെ.എന്‍.ജുനൈദ്, അബ്ദുള്‍ വാഹിദ്, ഡയരക്ടര്‍ മുഹമ്മദ് തസ്ലീം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
