ഒമ്പത് മലയാള കവികളുടെ കവിതകള്‍ സിനിമാഗാനങ്ങളായി-അഭയം-@53.
പെരുമ്പടവം ശ്രീധരന്‍ എന്ന എഴുത്തുകാരനെ ഇഷ്ടപ്പെടാത്ത വായനക്കാര്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല.
അദ്ദേഹത്തിന്റെ പ്രസസ്തമായ നോവല്‍ അഭയംഎത്രതവണ
വായിച്ചാലും കണ്ണുകള്‍ ഈറനാവാടെ മുഴുമിപ്പിക്കാനാവില്ല.
അത്രയേറെ ജനപ്രീതി നേടിയ ഈ നോവല്‍ 1970 ല്‍ രാമുകാര്യാട്ട് ചലച്ചിത്രമാക്കി.
രൂപവാണിയുടെ ബാനറില്‍ ശോഭനാ പരമേശ്വരന്‍ നായരാണ് ഇത് നിര്‍മ്മിച്ചത്.
എസ്.എല്‍.പുരം സദാനന്ദനാണ് തിരക്കഥയും സംഭാഷണവും എഴുതിയത്.
വായനക്കാര്‍ ഏറെ ഇഷ്ടപ്പെട്ട പെരുമ്പടവത്തിന്റെ രചനകള്‍ക്ക് പക്ഷെ, ചലച്ചിത്രമായപ്പോള്‍ ആ ജനപ്രീതി നിലനിര്‍ത്താനായില്ല.
അദ്ദേഹത്തിന്റെ 9 നോവലുകളാണ് സിനിമയായി മാറിയത്.
പക്ഷെ, ഒന്നുപോലും സാമ്പത്തിക വിജയം നേടിയില്ല.
വായനക്കാരെ ഞെട്ടിച്ച സൂര്യദാഹം എന്ന നോവല്‍ 1980 ല്‍ മോഹന്‍ സിനിമയാക്കിയപ്പോള്‍ പെരുമ്പടവം സംഭാഷണം എഴുതി.
പിന്നീട് നിര്‍മ്മിക്കപ്പെട്ട സിനിമകള്‍ക്കെല്ലാം പെരുമ്പടവം തന്നെയാണ് തിരക്കഥ സംഭാഷണം രചിച്ചത്.
81 ല്‍ പിന്നെയും പൂക്കുന്ന കാട്(ശ്രീനി), ഗ്രീഷ്മജ്വാലകള്‍(പി.ജി.വിശ്വംഭരന്‍), 82 ല്‍ അന്തിവെയിലിലെ പൊന്ന്(രാധാകൃഷ്ണന്‍),
നിറം മാറുന്ന നിമിഷങ്ങള്‍(മോഹന്‍), 83 ല്‍ അഷ്ടപദി(അമ്പിളി), മഴനിലാവ്(എസ്.എ.സലാം), 2002 ല്‍ ഭരത്‌ഗോപി സംവിധാനം ചെയ്ത എന്റെ ഹൃദയത്തിന്റെ ഉടമ.
അഭയം-1970 സപ്തംബര്‍ 4 ന് റിലീസ് ചെയ്തു(53 വര്‍ഷം).
വലിയ സാമ്പത്തിക വിജയം പ്രതീക്ഷിച്ചാണ് അഭയം രാമുകാര്യാട്ട് ചലച്ചിത്രമാക്കിയത്.
മധു, രാഘവന്‍, ഷീല, ജോസ് പ്രകാശ്, ശങ്കരാടി, കോട്ടയം ചെല്ലപ്പന്‍, എസ.പി.പിള്ള, വീരന്‍, പ്രേമ, ഫിലോമിന, കോട്ടയം ശാന്ത, മാവേലിക്കര പൊന്നമ്മ, എ.ഡി.ദേവസ്യ, ഓമനക്കുട്ടന്‍, കൃഷ്ണന്‍നായര്‍, കെ.പി.പിള്ള, വിജയന്‍ നായര്‍, ഉണ്ണിമേനോന്‍, സുകുമാരന്‍, ഷെറിന്‍ഷീല, ടി.പി.രാധാമണി, ക്ഷേമ, ഹേമ, എ.ജെ.എഡ്ഡി എന്നിവരാണ് അഭിനേതാക്കള്‍.
ഇ.എന്‍.ബാലകൃഷ്ണന്‍, രാമലിംഗം, എ.വെങ്കട്ട്, യു.രാജഗോപാല്‍ എന്നിവരാണ് ക്യാമറാമാന്‍മാരായത്.
ചിത്രസംയോജനം കെ.നാരായണന്‍, കലാസംവിധാനം എസ്.കൊന്നനാട്ട്, പരസ്യം എസ്.എ.നായര്‍.
വിമല ഫിലിംസാണ് വിതരണക്കാര്‍.
സേതുലക്ഷ്മി എന്ന എഴുത്തുകാരിയുടെ ജീവിതമാണ് അഭയത്തിലൂടെ പെരുമ്പടവം വരച്ചുകാട്ടിയത്.
13 പാട്ടുകളുള്ള അഭയത്തിന്റെ പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചത് സലില്‍ ചൗധരിയാണ്.
ബാലാമണിയമ്മ, ചങ്ങമ്പുഴ, ജി.ശങ്കരക്കുറുപ്പ്, കുമാരനാശാന്‍, വള്ളത്തോള്‍, സുഗതകുമാരി, വയലാര്‍, പി.ഭാസ്‌ക്കരന്‍, ശ്രീകുമാരന്‍തമ്പി എന്നിവരുടെ കവിതകളാണ് അഭയത്തിലെ പാട്ടുകള്‍. എല്ലാ കവിതകള്‍ക്കും സംഗീതം പകര്‍ന്നത് വി.ദക്ഷിണാമൂര്‍ത്തി.
കവിതകള്‍-(സംഗീതം-വി.ദക്ഷിണാമൂര്‍ത്തി)
1-അമ്മതന്‍ നെഞ്ചില്‍.-ബി.വസന്ത
2-ചുംബനങ്ങളന്നുമാത്രം-ജയചന്ദ്രന്‍.
3-എന്റെ ഏക ധനമങ്ങ്-ബി.വസന്ത.
4-എരിയും സ്‌നേഹാര്‍ദ്രമാം-പി.ലീല
5-കാമ ക്രോധ ലോഭ-ജയചന്ദ്രന്‍, പി.ലീല, സി.ഒ.ആന്റോ, ടി.സോമന്‍, കെ.സി.വര്‍ഗീസ്, സി.സോമന്‍.
6-മാറ്റുവിന്‍ ചട്ടങ്ങളെ-എം.ജി.രാധാകൃഷ്ണന്‍.
7-നമ്മുടെ മാതാവ്-ലത രാജു.
8-നീരദലതാഗൃഹം-എസ്.ജാനകി.
9-പാരസ്പര്യശൂന്യമാവും-ബി.വസന്ത.
10-പാവം മാനവഹൃദയം-പി.സുശീല.
11-രാവുപോയതറിയാതെ-പി.സുശീല.
12-ശ്രാന്തമംബരം-യേശുദാസ്.
13-താരത്തിലും തരുവിലും-വി.ദക്ഷിണാമൂര്‍ത്തി.