വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു.
പയ്യന്നൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു.

കോറോം സെന്‍ട്രലിലെ തെയ്യം കലാകാരന്‍ സുരേഷ് പണിക്കരുടെ ഭാര്യ രമിത (47)ആണ് മരിച്ചത്.
എടാട്ട് ദേശീയ പാതയില്‍ കഴിഞ്ഞ ദിവസമുണ്ടായ
വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികില്‍സയിലായിരുന്നു.
ചെറുകുന്ന് കവിണിശേരിയിലെ കുഞ്ഞിരാമന്‍-തങ്കമണി ദമ്പതികളുടെ മകളാണ്.
മക്കള്‍: അജിന്‍, അജന്യ(നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: രേഷ്മ (നീലേശ്വരം, എടത്തോട്), രഹ്ന ( കണ്ണൂര്‍).
ഞായറാഴ്ച്ച രാവിലെ 11 മണിക്ക് കോറോം രക്തസാക്ഷി സ്മാരക വായനശാല പരിസരത്ത് പൊതുദര്‍ശനം.
12 മണിക്ക് കണ്ടോത്ത് കിഴക്കെക്കൊവ്വല്‍ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
