സ്‌ക്കൂട്ടറും മിനിലേറിയും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു.

തളിപ്പറമ്പ്: സ്‌ക്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു.

കരിമ്പത്തെ മഹമ്മദലിയാണ്(40) ഇന്ന് രാവിലെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരിച്ചത്.

മൊയ്തീന്‍ ഹാജിയുടെ മകനാണ്.

4 ന് രാവിലെ 7.15 ന് തളിപ്പരമ്പ് കോര്‍ട്ട് രോഡില്‍ ഷാലിമാര്‍ ടെക്‌സ്‌റൈലിന് മുന്നിലായിരുന്നു അപകടം.

മുഹമമ്ദലി സഞ്ചരിച്ച സ്‌ക്കൂട്ടറില്‍ അമിതവേഗതയിലെത്തിയ ടി.എന്‍.57 ബി.ആര്‍-1842 മിനി ലോറി ഇടിക്കുകയായിരുന്നു.

റോഡില്‍ തെറിച്ചുവീണ മുഹമ്മദലിക്ക് തയക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

തളിപ്പറമ്പ് ഹൈവേയില്‍ സിമന്റ് വ്യാപാരിയാണ്. ഭാര്യ: ഷമീന. മൂന്ന് മക്കളുണ്ട്.