കാര്‍ മതിലിനിടിച്ചു, റോഡില്‍ ഓയില്‍ പരന്നൊഴുകി.

തളിപ്പറമ്പ്: കാര്‍ നിയന്ത്രണം വിട്ട് മതിലിനിടിച്ചു, റോഡില്‍ ഓയില്‍ പരന്നൊഴുകി.

ഇന്നലെ വൈകുന്നേരം തൃച്ചംബരം ക്ഷേത്രത്തിന് സമീപം എയര്‍പോര്‍ട്ട് റോഡിലാണ് സംഭവം.

തളിപ്പറമ്പിലെ അഭിഭാഷകന്‍ നാരായണന്‍ ഓടിച്ച കെ.എല്‍-59 വൈ 0528 നമ്പര്‍ കാറാണ് അപകടത്തില്‍പെട്ടത്.

റോഡില്‍ ഓയില്‍ ഒഴുകിയത് ഇരുചക്രവാഹന യാത്രികര്‍ക്ക് ദുരിതമായതോടെ തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും

അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങള്‍ വെള്ളം ചീറ്റി റോഡിലെ അപകടാവസഥ ഒഴിവാക്കുകയായിരുന്നു.