ബി.ജെ.പി നേതാവ് രമേശന്‍ ചെങ്ങുനിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു.

പരിയാരം: ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനിക്ക്(48) വാഹനാപകടത്തില്‍ പരിക്കേറ്റു.

ഇന്നലെ രാത്രി 9.15 ന് മാതമംഗലം ടൗണില്‍ വെച്ചായിരുന്നു അപകടം.

കുറ്റൂര്‍ സ്വദേശി പ്രദീപന്‍ ഓടിച്ച കാര്‍ ഓട്ടോയിലും ബൈക്കിലും ഇടിക്കുകയായിരുന്നു.

ഓട്ടോ ഓടിച്ചിരുന്ന രമേശനും ഓട്ടോയില്‍ ഉണ്ടായിരുന്ന ബന്ധുവായ അഭി(11) എന്ന കുട്ടിക്കും പരിക്കേറ്റു.

അഭിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും രമേശനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.