ചെമ്പന്തൊട്ടിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് വയോധികന്‍ മരിച്ചു.

ശ്രീകണ്ഠാപുരം: ചെമ്പന്തൊട്ടിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് വയോധികന്‍ മരിച്ചു.

ഇന്ന് രാവിലെയാണ് അപകടം.

മാനാമ്പുറത്ത് മാത്യു (70)വാണ് മരിച്ചത്.

മതിലില്‍ ഇടിച്ചു തകര്‍ന്ന കാറില്‍ നിന്നും നാട്ടുകാര്‍ മാത്യുവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.