അപകടത്തില്‍ പരിക്കേറ്റയാള്‍ ഗുരുതരനിലയില്‍

തളിപ്പറമ്പ്: അപകടത്തില്‍ പരിക്കേറ്റയാള്‍ ഗുരുതരനിലയില്‍.

ഇന്ന് രാത്രി എട്ടോടെയാണ് ദേശീയപാതയില്‍ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപം വീണുകിടക്കുന്ന നിലയില്‍ ഇയാളെ കണ്ടെത്തിയത്.

തലയില്‍ പരിക്കേറ്റ് ചോരവാര്‍ന്നു കിടക്കുന്നനിലയിലായിരുന്നു.

വഴിയാത്രക്കാര്‍ അറിയിച്ചതുപ്രകാരം എത്തിയ പോലീസാണ് ഇയാലെ ലൂര്‍ദ്ദ് ആശുപത്രിയിലെത്തിച്ചത്.

തലക്കേറ്റ പരിക്ക് മാരകമായതിനാല്‍ ഇയാലെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

പയ്യന്നൂര്‍ സ്വദേശി തെങ്ങുകയറ്റ തൊഴിലാളി ചന്ദ്രനാണ് ഇയാളെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

വാഹനം ഇടിച്ചുവീഴ്ത്തിയതാണോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.