പയ്യന്നൂരില്‍ കാറിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരി മരിച്ചു: കാര്‍ യാത്രക്കാരായ യുവാക്കള്‍ കസ്റ്റഡിയില്‍

പയ്യന്നൂര്‍:പയ്യന്നൂരില്‍ വാഹനപകടം. ഓട്ടോയാത്രക്കാരിയായ സ്ത്രീ മരിച്ചു.

മൂന്ന് പേര്‍ക്ക് പരിക്ക്.

മദ്യലഹരിയില്‍ കാറോടിച്ച് അപകടം വരുത്തിയതിന് രണ്ടു യുവാക്കളെ പോലീസ് പിടി കൂടി.

ഇന്നലെരാത്രി 9.30 മണിയോടെ പയ്യന്നൂര്‍ പാസ്‌പോര്‍ട്ട് ഓഫീസ് ഭാഗത്ത് നിന്നും പയ്യന്നൂര്‍ ടൗണിലേക്ക് അമിത വേഗതയിലെത്തിയ കെ.എല്‍ 07 ബി.കെ. 8383 ഹുണ്ടായി വെര്‍ന്നാ കാറാണ് അപകടം വരുത്തിയത്.

യാത്രക്കാരുമായി പോകുന്ന ഓട്ടോറിക്ഷയ്ക്കും രണ്ട് ബൈക്കുളെയും ഇടിക്കുകയും ചെയ്തു.

ബൈക്ക് യാത്രികര്‍ക്കും ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒരു സ്ത്രീക്കുമാണ് പരിക്കേറ്റത്.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ടയര്‍ പൊട്ടി.

നാട്ടുകാരും ഡ്രൈവര്‍മാരും ചേര്‍ന്ന് പഴയ ബസ് സ്റ്റാന്റിന് സമീപത്ത് വെച്ച് കാര്‍ തടഞ്ഞു നിര്‍ത്തുകയുംപോലീസിനെ അറിയിക്കുകയും ചെയ്തു.കാറില്‍ നാലു യുവാക്കളാണ് ഉണ്ടായിരുന്നത്.

രണ്ട് പേരെ പോലീസ് പിടികൂടി.

മറ്റു രണ്ടു പേര്‍ ഇറങ്ങി ഓടി രക്ഷപ്പെട്ടു.

നീലേശ്വരം സ്വദേശികളായ അഭിരാഗ്, അഭിജിത്ത് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അപകടത്തില്‍ രാത്രി 12 മണിയോടെ ഓട്ടോയിലുണ്ടായിരുന്ന തൃക്കരിപ്പൂര്‍ ഉടുമ്പന്തല സ്വദേശിനി ഖദീജയാണ് (58) മരണമടഞ്ഞത്.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.