: കാര്‍ സ്‌ക്കൂട്ടറിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: കാര്‍ സ്‌ക്കൂട്ടറിലിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

കാര്യാമ്പലം അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ സ്ട്രീറ്റ് നമ്പര്‍ ഏഴില്‍ കൊങ്ങിണി വീട്ടില്‍ രേഷ്മ കൃഷ്ണന്‍(32), മകള്‍ ആമി ആഷ്‌ലിന്‍(5), സഹോദരിയുടെ മകള്‍ മാളവിക(15)എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഡിസംബര്‍ 18 ന് രാത്രി എട്ടിനായിരുന്നു സംഭവം.

ആമിയേയും മാളവികയേയും പിറകിലിരുത്തികെ.എല്‍-59 ക്യു-7958 നമ്പര്‍ സ്‌ക്കൂട്ടറില്‍ചിറവക്ക് ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് പോകവെ

ചൊറുക്കള സ്വദേശി ശിഹാബ് ഓടിച്ച കെ.എല്‍-58 എന്‍-1221 കാര്‍ സ്‌ക്കൂട്ടറില്‍ ഇടിച്ച് ആമിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും മറ്റു രണ്ടുപേര്‍ക്കും നിസാര  പരിക്ക് പറ്റുകയും ചെയ്തതായാണ് പരാതി.

ശിഹാബിന്റെ പേരില്‍ പോലീസ് കേസെടുത്തു.