കാറിടിച്ച് പരിക്കേറ്റ വയോധികന്‍ മരിച്ചു.
പരിയാരം: കാറിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. കോരന്‍പീടികയിലെ പി.ഉമ്മര്‍(75) ആണ് മരിച്ചത്.
ശനിയാഴ്ച്ച രാത്രി 7.15 ന് കോരന്‍പീടികയിലായിരുന്നു അപകടം. പള്ളിയിലേക്ക് നിസ്‌ക്കരിക്കാനായി റോഡരികിലൂടെ നടന്നുവരികയായിരുന്ന ഉമ്മറിനെ കാര്‍ ഇടിക്കുകയായിരുന്നു.
ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ഇന്ന്
പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു.
ഭാര്യ: കെ.യു.ഫാത്തിമ, മക്കള്‍: അബ്ദുള്ള, ജലീല്‍, റഷീദ്, ഖദീജ, സാബിറ. മരുമക്കള്‍: പി.നുസൈബ, പി.കെ.ആബിദ, എ.പി. ഷൈമ, കുതുബുദ്ദീന്‍.
