പാലക്കയം തട്ടില്‍ ബൈക്ക് മറിഞ്ഞ് മാട്ടൂല്‍ സ്വദേശിയായ എസ്.എസ്.എഫ് പ്രവര്ത്തകന് മരണപ്പെട്ടു.
നടുവില്‍: വിനോദ സഞ്ചാര കേന്ദ്രമായ പാലക്കയം തട്ടില്‍ നടന്ന ബൈക്കപകടത്തില്‍ സജീവ എസ് എസ് എഫ് പ്രവര്ത്തകന് മരണപ്പെട്ടു.
മാട്ടൂല്‍ നോര്‍ത്ത് സിദ്ദീഖാബാദില്‍ താമസിക്കുന്ന എ കെ മുജീബ്(18)ആണ് മരണപ്പെട്ടത്.
മുജീബ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മര്‍കസ് നോളജ് സിറ്റിയില്‍ ടൈഗ്രീസ് വാലിയിലെ വിദ്യാര്‍ത്ഥിയാണ് എസ് എസ് എഫ് സിദ്ധീഖാബാദ് യൂണിറ്റ് സെക്രട്ടറി കൂടിയായ മുജീബ്.
അബൂദാബി ബനിയാസിലെ സജീവ സുന്നി പ്രവര്ത്തകന് പി.പി.മഹമൂദ് ഹാജിയുടെയും എ കെ സുമയ്യയുടെയും മകനാണ്.
സഹോദരങ്ങള്‍: മിസാജ്, മുഫീദ് (ജന.സെക്രട്ടറി എസ് എസ് എഫ് മാട്ടൂല്‍ സെക്ടര്‍), ഇസ്മായില്‍, മിന്‍ഹാജ്, നഫീസ.
മൃതദേഹം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് മാട്ടൂല്‍ നോര്‍ത്ത് ജാറം ബദര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍.