ജില്ലയിലെ വെറ്റിനറി ഡോക്ടര്‍മാരുടെ ഒഴിവുകല്‍ നികത്തണം-കെ.ജി.വി.ഒ.എ
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്ന് കേരള ഗവ: വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പട്ടു.
കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ :ഒ.എം.അജിത അദ്ധ്യക്ഷത വഹിച്ചു.
കെ.ജി.വി.ഒ.എ നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡണ്ട് ഡോ: കെ.എ.സജീവ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ മൃഗസംരക്ഷണ ഒഫീസര്‍ ഡോ: എം.പി.ഗിരീഷ് ബാബു, ഡോ :ശ്രീധര്‍രാജ്, ഡോ: വി. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
ടി.ഡി.എസ് ഫയല്‍ ചെയ്യുന്നതും, വ്യക്തിഗത റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് കണ്ണൂരിലെ ആദായ നികുതി ഓഫീസര്‍ പി.ബിജു, ആദായ നികുതി ഇന്‍സെപ്ക്ടര്‍ ഇ.പി.പ്രകാശന്‍,
ഓഫീസ് സൂപ്രണ്ട് സി.പി.പ്രസാദ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.
ഭാരവാഹികളായി ഡോ: ഇ.അനില്‍കുമാര്‍ (പ്രസിഡണ്ട്), ഡോ: ഇ.സോയ (വൈസ് പ്രസിഡണ്ട്), ഡോ: അജയ് ഡിസില്‍വ ( സെക്രട്ടരി), ഡോ: പി.വി.സുജോയ് (ജോയിന്റ് സെക്രട്ടരി ),
ഡോ: സിംസി ആനി ചെറിയാന്‍ (ട്രഷറര്‍). ഡോ. വി.പ്രശാന്ത്, ഡോ: ഒ.എം.അജിത, ഡോ: കെ.പി.അനില്‍കുമാര്‍, ഡോ: ശ്രീധര്‍രാജ് (സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.