BREAKING-NEWS നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ടി.ബാബു പഴയങ്ങാടി.

പഴയങ്ങാടി: നിയന്ത്രണംവിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് രാവിലെ അഞ്ചോടെ പഴയങ്ങാടി പാലത്തിന് സമീപത്തായിരുന്നു അപകടം.

പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി.

സിറ്റിസണ്‍ മെഡിക്കല്‍സിനും തൊട്ടടുത്ത കടയിലേക്കുമാണ് ലോറി ഇടിച്ചുകയറിയത്. രണ്ട് കടകളും പൂര്‍ണമായി തന്നെ തകര്‍ന്നു.