കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്.
പിലാത്തറ: പിലാത്തറയില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. ഓണപ്പറമ്പ് കൊട്ടില ഹൈസ്‌കൂളിന് സമീപത്തെ രാഹുലിനാണ് പരിക്കേറ്റത്.
ഇയാളെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പിലാത്തറ പഴയങ്ങാടി റോഡില്‍ ബാങ്കിന് മുന്നില്‍ ഇന്ന് പുലര്‍ച്ചെ 12.30 നാണ് അപകടം നടന്നത്.
കാറോടിച്ചിരുന്ന രാഹുലിനൊപ്പം ഒരു സുഹൃത്ത്കൂടി ഉണ്ടായിരുന്നുവെങ്കിലും അയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ജീവകാരുണ്യ പ്രവര്‍ത്തകന്‍ നജ്മുദ്ദീന്‍ പിലാത്തറയുടെ നേതൃത്വത്തിലാണ് രാഹുലിനെ ആശുപത്രിയിലെത്തിച്ചത്.
പഴയങ്ങാടി ഭാഗത്തുനിന്നും അമിതവേഗതയില്‍ വന്ന വന്ന KL-13 AM 4816 ഹുണ്ടായി ക്രെറ്റ കാര്‍ റേഷന്‍കടക്ക് സമീപത്ത് നിന്നും നിയന്ത്രണം വിട്ട് 30 മീറ്ററോളം റോഡരികിലെ ഡ്രൈനേജിലൂടെ മുന്നോട്ടു പോയി മതിലിന് ഇടിച്ചതിനു ശേഷം വട്ടംകറങ്ങി ഇലക്ട്രിക് പോസ്റ്റിലടിച്ചുമറിയുകയായിരുന്നു.
രാഹുലിന്റെ പരിക്ക് ഗുരുതരമല്ല.
അപകടത്തെ തുടര്‍ന്ന് പിലാത്തറയിലും പരിസരങ്ങളിലും വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്.
പരിയാരം പോലീസ് സ്ഥലത്തെത്തിയിരുന്നു.
അടുത്തിടെ നിരവധി വാഹനങ്ങളാണ് പഴയങ്ങാടി റോഡില്‍ റേഷന്‍ കടക്ക് സമീപം വളവിലുള്ള ചരല്‍ക്കൂനയില്‍ കയറി ഓവുചാലിലേക്ക് പാളി പോകുന്നത്.
നാട്ടുകാര്‍ നിരവധിതവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടികളുണ്ടായിട്ടില്ല.
