ദേശീയപാതയില്‍ വീണ്ടും അപകടം-മട്ടന്നൂര്‍ സ്വദേശികളായ 3 പേര്‍ക്ക് പരിക്കേറ്റു.
പിലാത്തറ: ദേശീയപാതയില്‍ വീണ്ടും വാഹനം അടിതെറ്റിവീണ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ ശിവപുരം മെട്ട സ്വദേശികളായ കല്ലമ്പാടി ആദില്‍(20), റിഷാദ്(21), മുബഷീര്‍(26) എന്നിവര്‍ക്കാണ് പരിക്ക്.
ഇന്ന് രാവിലെ ആറോടെയായിരുന്നു അപകടം.
കാഞ്ഞങ്ങാട് കാരറ്റ് ഇറക്കിയശേഷം മട്ടന്നൂരിലേക്ക് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കെ.എല്‍-58 എ-0624 പിക്കപ്പ്വാന്‍ വീതികുറഞ്ഞ സര്‍വീസ് റോഡില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
ബന്ധുക്കളായ മൂന്നുപേര്‍ക്കും കാലുകള്‍ക്കാണ് പരിക്ക്. പയ്യന്നൂരില്‍ നിന്നും അസി. സ്റ്റേഷന് ഓഫീസര്‍ സി.പി.ഗോകുല്‍ദാസ്, അസി.സ്റ്റേഷന് ഓഫീസര്‍ ഗ്രേഡ് ഒ.സി.കേശവന് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്നിശമനസനേയാണ് വാനിനകത്ത് കുടുങ്ങിയ ഇവരെ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് പുറത്തെടുത്തത്.
സോനാംഗങ്ങളായ വി.രാജന്, പി.പി.രാഹുല്‍, വി.വിനീഷ്, കെ.വിഷ്ണു, ഹോംഗാര്‍ഡ് വി.വി.പത്മനാഭന് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ 10 ദിവസത്തിനിടയില്‍ ഇവിടെ നടക്കുന്ന നാലാമത്തെ അപകടമാണിത്.
നിരന്തരം അപകടം നടക്കുന്ന ഇവിടെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടുവരികയാണെങ്കിലും നടപടികള്‍ ഉണ്ടായിട്ടില്ല.