കണ്ണാടിപ്പറമ്പില്‍ വാഹനാപകടം- 2 മരണം
കണ്ണാടിപ്പറമ്പ്: ആറാം പീടികയില്‍ ഇരുചക്ര വാഹനം വൈദ്യുത തൂണിലിടിച്ച് ഉണ്ടായ അപകടത്തില്‍ അഞ്ച് വയസുകാരിക്കും യുവാവിനും ദാരുണാന്ത്യം.

കാട്ടാമ്പള്ളി ഇടയില്‍ പീടിക സ്വദേശികളായ പൊന്നാംകൈ ചിറമുട്ടില്‍ വീട്ടില്‍ പി.സി.അജീര്‍ (26), അജീറിന്റെ ബന്ധു നിയാസിന്റെ മകള്‍ റാഫിയ (5) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ പരുക്കേറ്റ അജീറിന്റെ ബന്ധു ഫാത്തിമയെ (8) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പത്ത് മണിയോടെ ആണ് സംഭവം.
കണ്ണാടിപ്പറമ്പിലെ ബന്ധു വീട്ടില്‍ നിന്ന് കാട്ടാമ്പള്ളിയിലേക്ക് തിരിച്ച് പോകുന്ന വഴി ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനം വൈദ്യുത തൂണില്‍ ഇടിക്കുകയായിരുന്നു.
