ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു-സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു-

മാനന്തേരി: ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.

ആലച്ചേരി ഗംഗാധരനാണ് മാനന്തേരി പോസ്‌റ്റോഫീസിന് സമീപം നടന്ന അപകടത്തില്‍ മരിച്ചത്.

ഇന്ന് ചൊവ്വാഴ്ച രാവിലെ 11:30 ഓടെയായിരുന്നു അപകടം.

കണ്ണവം ഭാഗത്ത് നിന്നും വന്ന ഗംഗാധരന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ മുടപ്പത്തൂര്‍ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ പിന്നില്‍ വന്ന ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്.

ഗംഗാധരന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറി ഇറങ്ങുകയും തല്‍ക്ഷണം മരണം സംഭവിക്കുകയുമായിരുന്നു.

മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് കണ്ണവം പോലീസും സ്ഥലതെത്തിയിരുന്നു.