വധഭീഷണിമുഴക്കിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍.

കൊച്ചി:കാക്കനാട് നിലംപതികളില്‍ സ്വദേശനിയുടെ പുരയിടത്തില്‍ മണ്ണ് ലെവല്‍ ചെയ്യുന്നതിന് പണം ആവശ്യപ്പെടുകയും പണം നല്‍കാത്തിനെ തുടര്‍ന്ന് പണി തടസ്സപ്പെടുത്തുകയും പരാതിക്കാരിയെ വധിക്കുമെന്ന് ഭീക്ഷണി പെടുത്തുകയും ചെയ്ത കേസ്സിലെ പ്രതികള്‍ അറസ്റ്റില്‍.

എറണാകുളം കളമശ്ശേരി എച്ച് എം ടി കോളനിയില്‍ കളപ്പുരക്കല്‍ വീട്ടില്‍  ഷാഹുല്‍ ഹമീദ്(35), കളമശ്ശേരി, തൃക്കാക്കര നോര്‍ത്ത് വില്ലേജില്‍ ഞാളുകരയില്‍ തീണ്ടിക്കല്‍ വീട്ടില്‍   സനൂപ്(33), ആലുവ പള്ളിയാംകരയില്‍ ചാളയില്‍ വീട്ടില്‍ സുനീര്‍(26), ഏലൂര്‍ കുറ്റികാട്ടുചിറ കോട്ടപറമ്പ് വീട്ടില്‍ ശരവണകുമാര്‍(28) എന്നിവരെ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സന്തോഷ് അറസ്റ്റ് ചെയ്തു.

എസ്.ഐ.ശ്രീജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സാബു, ബിയാസ്, സിവില്‍ പോലിസ് ഓഫിസര്‍ ശരത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ഇവര്‍ ആലുവ, കളമശ്ശേരി, ഏലൂര്‍, തൃക്കാക്കര ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനുകളില്‍ നിരവധി കേസ്സുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.