അച്ഛന്റെ ഭാര്യക്ക് ഇന്ന് 51-ാം പിറന്നാള്‍-

തിക്കുറിശി സുകുമാരന്‍ നായര്‍ മികച്ച നടന്‍ മാത്രമല്ല, നല്ല ഗാനരചയിതാവും സംവിധായകനും  കൂടിയാണ്.

1953 ലെ ശരിയോ തെറ്റോ ആണ് തിക്കുറിശി ആദ്യമായി സംവിധാനം ചെയ്ത സിനിമ.

69 ല്‍ പൂജാപുഷ്പം, നേഴ്‌സ്, 1970 ല്‍ പളുങ്കുപാത്രം, സരസ്വതി, 1972 ല്‍ അച്ഛന്റെ ഭാര്യ, 73 ല്‍ ഉര്‍വ്വശി ഭാരതി എന്നിങ്ങലെ 7 ചിത്രങ്ങള്‍ തിക്കുറിശിയുടെ സംവിധാനത്തില്‍ പുറത്തുവന്നു.

1972 ല്‍ പാവക്കുട്ടി എന്ന പേരില്‍ സംവിധാനം ചെയ്ത റിലീസ് ചെയ്തില്ല.

307 സിനിമകളില്‍ വിവിധ വേഷങ്ങളില്‍ അഭിനയിച്ച തിക്കുറിശി 1997 ല്‍ നിര്യാതനായി.

കെ.എസ്.ശബരീനാഥന്‍ അശോക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച അച്ഛന്റെ ഭാര്യ കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങള്‍ എന്നിവ രചിച്ച് സംവിധാനം ചെയ്തത് തിക്കുറിശിയാണ്.

കെ.പി.ഉമ്മര്‍, രാഗിണി, അടൂര്‍ഭാസി, വിജയശ്രീ, ജോസ് പ്രകാശ്, സീമ, നെല്ലിക്കോട് ഭാസ്‌ക്കരന്‍, മീന, പാലാ തങ്കം, ലത, സിന്ധു, പഞ്ചാബി, കെ.എ വാസുദേവന്‍ എന്നിവര്‍ക്കൊപ്പം തിക്കുറിശിയും പ്രധാന വേഷത്തില്‍ അഭിനയിച്ച അച്ഛന്റെ ഭാര്യ 1971 ജൂലായ് 23 നാണ് റിലീസ് ചെയ്തത്.

ടി.എന്‍.കൃഷ്ണന്‍കുട്ടി നായര്‍ ക്യാമറയും ദേവരാജന്‍ ചിത്രസംയോജനവും നിര്‍വ്വഹിച്ചു.

നാഗരാജന്‍ കോട്ടൂളിയാണ് കലാ സംവിധായകന്‍.

സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സായിരുന്നു വിതരണക്കാര്‍.

ഗാനങ്ങള്‍(രചന-തിക്കുറിശി, സംഗീതം-വി.ദക്ഷിണാമൂര്‍ത്തി)

1-ആരാരീരോ താമരരപ്പൂമിഴി പൂട്ടി-എസ്.ജാനകി.

2-മധുരം മധുമധുരം-എസ്.ജാനകി.

3-ഓമനത്തിങ്കള്‍-യേശുദാസ്.

4-വാഹിനീ പ്രേമവാഹിനീ-യേശുദാസ്,ജാനകി.

5-വരുമോ നീവരുമോ-യേശുദാസ്, ജാനകി.