കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമം പ്രതി പിടിയില്‍

തളിപ്പറമ്പ്: പട്ടാപ്പകല്‍ യുവതിക്ക് നേരെ ആസിഡ് ആക്രമം, പ്രതി അറസ്റ്റില്‍.

ആസിഡ് തെറിച്ചുവീണ് ആറ് പേര്‍ക്ക് പരിക്കേറ്റു.

തളിപ്പറമ്പ് ന്യൂസ്‌കോര്‍ണര്‍ ജംഗ്ഷനില്‍ ഇന്ന്
വൈകുന്നേരം 5.15 നാണ് സംഭവം.

തളിപ്പറമ്പ് കോടതിയിലെ സീനിയര്‍ ടൈപ്പിസ്റ്റ് കൂവോട്ടെ കെ.ഷാഹിദക്ക്(39)നേരെയാണ് ആക്രമം നടന്നത്.

പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിലെ ക്ലര്‍ക്ക് ചപ്പാരപ്പടവ് കൂവേരിയിലെ അഷ്‌ക്കറിനെ(52)നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.

ഇയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന വഴിയാത്രക്കാര്‍ക്കാണ് ആസിഡ് തെറിച്ച് പൊള്ളലേറ്റത്.