അടിമക്കച്ചവടം-നാല്‍പ്പത്തിയഞ്ച് വര്‍ഷം.

പ്രശസ്ത നാടകകൃത്ത് കെ.ടി.മുഹമ്മദിന്റെ നിരവധി നാടകങ്ങള്‍ ചലച്ചിത്രമാക്കിയിട്ടുണ്ട്. 1962 ലെ കണ്ണും കരളും
 മുതല്‍ 1985 ലെ അര്‍ച്ചന ആരാധന വരെ 15 സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയും സംഭാഷണവും രചിച്ചു.

1976 ല്‍ അദ്ദേഹത്തിന്റെ സൃഷ്ടി എന്ന നാടകം സിനിമയാക്കിയപ്പോള്‍ തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം ചെയ്തു.

അന്ന, കടല്‍പ്പാലം, തുറക്കാത്ത വാതില്‍, കല്‍പ്പന, അമ്മയെന്ന സ്ത്രീ, വിവാഹം സ്വര്‍ഗത്തില്‍, അച്ഛനും ബാപ്പയും, ദൃക്‌സാക്ഷി, ചഞ്ചല, രാജഹംസം, സുജാത, അടിമക്കച്ചവടം എന്നിവയും കെ.ടി.യുടെ സിനിമകളാണ്.

1978 ജൂലായ്-27 ന് സുദര്‍ശനകലയുടെ ബാനറില്‍ പി.സുകുമാരന്‍ നിര്‍മ്മിച്ച സിനിമയാണ് അടിമക്കച്ചവടം.

ഹരിഹരനാണ് സംവിധായകന്‍.

സോമന്‍, ജയന്‍, വിന്‍സെന്റ്, ജയഭാരതി, അടൂര്‍ഭാസി, ബഹദൂര്‍, ശങ്കരാടി, പപ്പു, കെ.പി.എ.സി ലളിത, സത്താര്‍, പ്രിയ, സുചിത്ര എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.

ജെ.വില്യംസ് ക്യാമറയും എം.എസ്.മണി എഡിറ്റിങ്ങും നിര്‍വ്വഹിച്ചു.

കലാസംവിധാനം രാധാകൃഷ്ണന്‍,
എസ്.എ നായരാണ് പോസ്റ്റര്‍ ഡിസൈനര്‍.

തിരുമേനി പിക്‌ച്ചേഴ്‌സാണ് വിതരണക്കാര്‍.

ഗാനങ്ങള്‍(രചന-മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, സംഗീതം-ദേവരാജന്‍.)

1-ആദിശില്‍പ്പി കണ്ണീരില്‍ കുഴച്ചെടുത്ത-യേശുദാസ്.

2-ബലിയേ ബലി-സി.ഒ.ആന്റോ

3-ഏദനില്‍ ആദിയില്‍-കാര്‍ത്തികേയന്‍.

4-പള്ളിമഞ്ചല്‍-മാധുരി.