അഡ്വ.എ.വി.വേണുഗോപാലന്‍(88)നിര്യാതനായി-തളിപ്പറമ്പ് ബാറിലെ അഭിഭാഷകനാണ്.

ശവസംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് ആടിക്കുംപാറ പൊതുശ്മശാനത്തില്‍ നടക്കും.

തളിപ്പറമ്പ്: തളിപ്പറമ്പ് ബാറിലെ പ്രമുഖ അഭിഭാഷകനായ രാജരാജേശ്വരക്ഷേത്രത്തിന് സമീപത്തെ അഡ്വ.എ.വി.വേണുഗോപാലന്‍(88)നിര്യാതനായി.

തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകന്‍, മാനേജര്‍, തളിപ്പറമ്പ് കോടതിയില്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: സരസ്വതി.

മക്കള്‍: സുരേഷ്(ദുബായ്), ഹരീഷ്(സിപ്ല, ഗോവ), അഡ്വ.രാജേഷ്(അഭിഭാഷകന്‍, തളിപ്പറമ്പ്), സുലേഖ(അധ്യാപിക, മംഗളൂരു).

മരുമക്കള്‍: സന്ധ്യ(അധ്യാപിക, മൂത്തേടത്ത് എച്ച്.എസ്.എസ്), രാജശ്രീ(ഗോവ), നിഷിത(തളിപ്പറമ്പ്), കിരണ്‍(പ്രിന്‍സിപ്പാള്‍, മംഗളൂരു).

സഹോദരന്‍: രാജഗോപാലന്‍(റിട്ട. മിലിട്ടറി,വിളയാങ്കോട്).

ശവസംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് ആടിക്കുംപാറ പൊതുശ്മശാനത്തില്‍ നടക്കും.