അഡ്വ.പി.വി.ലോഹിതാക്ഷനെ അനുസ്മരിച്ച് കോണ്‍ഗ്രസ്(എസ്)
കണ്ടോന്താര്‍: പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ്-എസ് നേതാവുമായിരുന്ന പി.വി ലോഹിതാക്ഷന്റെ 15-ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ടോന്താര്‍ സി.എച്ച് ഹരിദാസ് സ്മാരക മന്ദിരത്തില്‍ അനുസ്മരണ സമ്മേളനം നടന്നു.

കോണ്‍ഗ്രസ്-എസ് സംസഥാന കമ്മിറ്റിയംഗം കെ.വി.ദേവദാസ് ഉദ്ഘാടനം ചെയ്തു.
പി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് ടി.രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ അവന്തിക അജയനെ ചടങ്ങില്‍ വെച്ച് ഉപഹാരം നല്കി അനുമോദിച്ചു.
കെ.സുലോചന, പി.ജയന്‍, എന്‍.പി ബാലകൃഷ്ണന്‍, എം.അജയന്‍, പി.ശ്രീകല ടീച്ചര്‍, കെ.കുമാരന്‍ മാസ്റ്റര്‍, എം.കെ.വിജയന്‍,
പി.വി.വിമല്‍കുമാര്‍, കെ.കരുണാകരന്‍, പി.സി ബാലകൃഷ്ണന്‍, കെ.പി.കൃഷ്ണന്‍, എ.കെ.നാരായണന്‍ നമ്പൂതിരി, അവന്തിക എന്നിവര്‍ പ്രസംഗിച്ചു.
