ഒമെക്രോണ്‍-സാമൂഹികഅകലം-കോവിഡ് പ്രോട്ടോകോള്‍ എന്നിവ വീണ്ടും കര്‍ശനമാക്കുന്നു-

 

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും നിയന്ത്രകണങ്ങള്‍ വരുന്നു. സംസ്ഥാനത്ത് കോവിഡ് വൈറസിന്റെ ഒമെക്രോണ്‍ വകഭേദം വേഗത്തില്‍ പടര്‍ന്ന് പിടിക്കാവുന്ന സാഹചര്യം

നിലനില്‍ക്കുന്നതിനാല്‍ പരാമര്‍ശിത ഉത്തരവിന്റെ തുടര്‍ച്ചയായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍

ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 20(3)ല്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ബന്ധപ്പെട്ട അധികാരികള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനായി താഴെപ്പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

പുറപ്പെടുവിച്ചുകൊണ്ട് ഉത്തരവാകുന്നതായി സംസ്ഥാന ചീഫ് സെക്രട്ടറി വി.പി.ജോയി അറിയിച്ചു.

ഉത്സവങ്ങള്‍, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക പരിപാടികളുള്‍പ്പെടെയുള്ള പൊതുചടങ്ങുകള്‍ എന്നിവയ്ക്ക് സാമൂഹിക അകലവും മറ്റ് കോവിഡ് പ്രോട്ടോകോളുകളും പാലിച്ച് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം

തുറന്ന ഇടങ്ങളില്‍ പരമാവധി 150 ആയും മുറികള്‍, ഹാളുകള്‍ പോലുളള അടഞ്ഞ ഇടങ്ങളില്‍ പരമാവധി 75 ആയും ചുരുക്കേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമാണ്.

പരാമവധി വായു സഞ്ചാരം ഉറപ്പാക്കി മാത്രമേ അടഞ്ഞ ഇടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടുള്ളൂവെന്നും ഉത്തരവില്‍ പറയുന്നുണ്ട്.