അദാനി കേരളം വിടണം-സര്‍ക്കാര്‍ കരാറില്‍ നിന്ന് പിന്‍വാങ്ങണം.

കണ്ണൂര്‍: കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ ഏറ്റവും തീവ്രമായ അപകടങ്ങളാണ് അദാനിയുടെ ഓഹരിക്കമ്പോള തട്ടിപ്പിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി

ബന്ധപ്പെട്ട കരാറില്‍ നിന്ന് ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും വിഴിഞ്ഞം അദാനിപോര്‍ട്ട് വിരുദ്ധ ജാഗ്രത സമിതി കണ്‍വീനര്‍ ഇ.പി.അനില്‍ അവശ്യപ്പെട്ടു.

കണ്ണൂര്‍ കാല്‍ടെക്‌സില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖല ഫണ്ടും പെന്‍ഷന്‍ഫണ്ടുമടക്കം അദാനിക്ക് തീരെഴുതിക്കൊടുത്ത് രാജ്യത്തെ പാപ്പരാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

കേരള സര്‍ക്കാരും പൊതുപണം അദാനിക്കു വേണ്ടി ധൂര്‍ത്തടിക്കുകയാണ്. ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോ.ഡി.സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. എന്‍.സുബ്രഹ്‌മണ്യന്‍, അഡ്വ.കസ്തൂരി ദേവന്‍ എന്നിവര്‍ സംസാരിച്ചു.