തളിപ്പറമ്പില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

തളിപ്പറമ്പ്: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.

കെ.പി.സി.സി ആഹ്വാന പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്ന് ആവശ്യപ്പെട്ടു കൊണ്ട് തളിപ്പറമ്പ് മണ്ഡലം

കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധപ്രകടനത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്.

പരിപാടിക്ക് നൗഷാദ് ബ്‌ളാത്തൂര്‍, രജനി രമാനന്ദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.വി.രവീന്ദ്രന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ:ടി.ആര്‍ മോഹന്‍ദാസ്, എം.എന്‍.പൂമംഗലം,

സി.വി സോമനാഥന്‍, കെ.രമേശന്‍, സി.പി മനോജ്, മാവില പത്മനാഭന്‍, പി.വി നാണു, വി.അഭിലാഷ്, മുരളി പൂക്കോത്ത്, പി.പി വത്സല, പി.വി രുഗ്മിണി, ദീപ രജ്ഞിത്ത്, ഗോവിന്ദന്‍ പുളിമ്പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി