കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി.

തളിപ്പറമ്പ്: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബി.കെ.എം.യു- എ.ഐ.ടി.യു.സി) തളിപ്പറമ്പ് വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

കര്‍ഷക തൊഴിലാളി ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യുക, പെന്‍ഷന്‍ 3000 രൂപയായി വര്‍ദ്ധിപ്പിക്കുക, പെന്‍ഷന്‍ നല്‍കുന്നതിനുള്ള ഉപാധി എടുത്തുകളയുക,

തൊഴിലുറപ്പ് തൊഴിലാളി വേതനം 600 രൂപയായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് നടത്തിയ ധര്‍ണ്ണ എ.ഐ.ടി.യു.സി ജില്ലാ സിക്രട്ടറി ടി.വി.നാരായണന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു.

സി.പി.ഐ മണ്ഡലം സിക്രട്ടറിയേറ്റ് അംഗം സി.ലക്ഷമണന്‍, പി.പി.ബാലകൃഷണന്‍, നളിനി ശിവന്‍, എം.വി.സുഭാഷ്, എം.പി.വി രശ്മി, പി.എസ്.ശ്രീനിവാസന്‍, കെ.പി.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

സെക്രട്ടറി പി.വി.ബാബു സ്വാഗതവും പി.പി.സജീവന്‍ നന്ദിയും പറഞ്ഞു.

സമരത്തിന് സി.പത്മനാഭന്‍, എ.വി.രതീഷ് ബാബു, ഇ.കുമാരന്‍, പി.രമേശന്‍, എ.വി.ദിവ്യ, എം.വി.ഗോവിന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.