മന്ത്രി എത്തുന്നു-പരിയാരത്ത് പിച്ചതെണ്ടല്‍ സമരവും പ്രതിഷേധ പ്രകടനവും-

പരിയാരം: ശമ്പളം ലഭിക്കാത്തില്‍ പ്രതിഷേധിച്ച് പിച്ചതെണ്ടല്‍സമരവും പ്രതിഷേധപ്രകടനവും നടത്തുമെന്ന് എന്‍.ജി.ഒ.അസോസിയേഷന്‍ പരിയാരം മെഡിക്കല്‍ കോളേജ് ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരന്‍.

ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് ഇന്ന് വൈകുന്നേരം നാലിന് മെഡിക്കല്‍ കോളേജില്‍ കാത്ത്‌ലാബ്‌  ഉദ്ഘാടനത്തിന് എത്താനിരിക്കെയാണ് പ്രതിഷേധം.

നവംബര്‍ 18 ആയിട്ടും ഒക്ടോബറിലെ ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉച്ചക്ക് ഒരുമണിക്ക് കാമ്പസില്‍ പ്രതിഷേധ പ്രകടനവും പിച്ചതെണ്ടല്‍ സമരവും നടത്തുന്നതെന്ന് ശ്രീധരന്‍ പറഞ്ഞു.

500 പേര്‍ ഒപ്പിട്ട നിവേദനവും ആരോഗ്യമന്ത്രിക്ക് സമര്‍പ്പിക്കുമന്ന് അദ്ദേഹം വ്യക്തമാക്കി.

ജീവനക്കാരുടെ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ട്.

മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും ശമ്പളം പലപ്പോഴും വൈകുന്നത് ജീവനക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.