ശമ്പളമില്ല–പരിയാരത്ത് ഉപരോധം തുടങ്ങി-

പരിയാരം: ഏപ്രില്‍ മാസത്തെ ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഓഫീസ് ഉപരോധിച്ചു. എന്‍.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം.

ഇന്നലെ ശമ്പളം നല്‍കാമെന്ന് ജീവനക്കാരോട് വാഗ്ദാനം ചെയിരുന്നുവെങ്കിലും ശമ്പളം ലഭിച്ചില്ല. എന്‍.ജി.ഒ. അസോസിയേഷന്‍ ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി യു.കെ. മനോഹരന്‍, ട്രഷറര്‍ കെ.വി.ദിലീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിയാരം എസ്.ഐ.കെ.വി.സതീശന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

ഒ.വി.സീന, പി.വി.രാമചന്ദ്രന്‍, ടി.പി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ടി.വി.ഷാജി, കെ.ശാലിനി, പി.വി.സുരേഷ് ബാബു, രംഗനാഥന്‍, ടി.പി.ഗോപിനാഥന്‍, എം.വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്നും ശമ്പളം ലഭിക്കുന്നില്ലെങ്കില്‍ നാളെ സത്യാഗ്രഹം തുടര്‍സമരമായി നടത്തുമെന്ന് പി.ഐ.ശ്രീധരന്‍ പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത കാലം മുതല്‍ ജീവനക്കാരനുഭവിക്കുന്ന ദുരിതത്തിന് അറുതിയില്ലെന്നും,

ഗവര്‍മെന്റിന്റെ കെടുകാര്യസ്ഥത മൂലം ജീവനക്കാര്‍ക്ക് സമയബന്ധിതമായി ശമ്പളം ലഭിക്കാത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ് .