ശവഘോഷയാത്രയുമായി എന്‍.ജി.ഒ അസോസിയേഷന്‍
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് 5 വര്‍ഷം തികയുന്ന വേളയില്‍ ഇന്നലെ എന്‍.ജി.ഒ അസോസിയേഷന്‍ ശവമഞ്ചം വഹിച്ച് വിലാപയാത്ര സംഘടിപ്പിച്ചു.
എല്ലാവിധ ആനുകൂല്യങ്ങളും മരവിപ്പിക്കുകയും ശമ്പള വര്‍ദ്ധനവ് പോലും നടപ്പാക്കാതിരിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം.പി.ഷനീജ് ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് പ്രസിഡന്റ് പി.ഐ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
യു.കെ.മനോഹരന്‍, ഒ.വി.സീന, ടി വി ഷാജി, എ.എന്‍.ജയശ്രീ, ഉഷാ ഗോപാലന്‍, കെ.വി ദിലീപ് കുമാര്‍, പി.വി.രാമചന്ദ്രന്‍, പി.വി.സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
കെ.ആര്‍.സുരേഷ്, രാജി രഘുനാഥ്, കെ.വി.പ്രേമാനന്ദ്, എം.വി.ജസി, സി.സജിത് ബാബു, പി.എം അനൂപ, പി.വി.ടി.പ്രദീപന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
