രണ്ട് ബാറ്ററി വാങ്ങിയ കുറ്റത്തിന് 30 വര്‍ഷം ജയില്‍- ഒടുവില്‍ മോചനം.

ചെന്നൈ: രണ്ട് പെന്‍ടോര്‍ച്ച് ബാറ്ററി വാങ്ങിക്കൊടുത്തു എന്ന കുറ്റത്തിന് 30 വര്‍ഷം ജയിലില്‍ കഴിഞ്ഞ പേരറിവാളന് ഒടുവില്‍ മോചനം.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണ്‍ 11-നാണു പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്.

അറസ്റ്റിലാകുമ്പോള്‍ വെറും 19 വയസ്സ് മാത്രമുള്ള പേരറിവാളന് ഇപ്പോള്‍ 50 വയസ്സുണ്ട്.

ജയിലില്‍ പഠനം തുടങ്ങിയ പേരറിവാളന്‍ ബിസിഎ, എംസിഎ ബിരുദങ്ങളും ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.

വധശിക്ഷക്ക് വിധിക്കപ്പെട്ട പേരറിവാളന്റെ ശിക്ഷ പിന്നീട് ജീവപര്യന്തമായി ചുരുക്കുകയായിരുന്നു.

ശാന്തന്‍, മുരുകന്‍, നളിനി എന്നിവര്‍ ഈ കേസില്‍ ഇപ്പോഴും ജയിലിലാണ്.

ഇവരെയും മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറായിരുന്നുവെങ്കിലും സുപ്രീംകോടതി ഇടപെടല്‍ കാരണം നടന്നില്ല.