അഗ്രിമാര്‍ട്ട്, പിലാത്തറ ടൗണ്‍ ബ്രാഞ്ച് ഉദ്ഘാടനം ആഗസ്റ്റ് നാലിന് നാളെ
അഗ്രി മാര്‍ട്ട് പിലാത്തറ ടൗണ്‍ ബ്രാഞ്ചിന്റെ ഉദ്ഘാടനം സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി .എന്‍. വാസവന്‍ നിര്‍വഹിക്കും
പിലാത്തറ: ചെറുതാഴം ബേങ്കിന്റെ ഉടമസ്ഥതയിലുള്ള പിലാത്തറ ട്രേഡ് സെന്റര്‍, മള്‍ട്ടിപര്‍പ്പസ് അഗ്രി മാര്‍ട്ട് കെട്ടിടങ്ങളില്‍ വിവിധ സ്ഥാപനങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും.
അഗ്രി മാര്‍ട്ട്, പിലാത്തറ ടൗണ്‍ ബ്രാഞ്ച്, മെഡി ക്ലിനിക് സഹകരണ മെഡിക്കല്‍സ്, കോള്‍ഡ് സ്റ്റോറേജ്, അഗ്രി നഴ്‌സറി, വളംഡിപ്പോ എന്നിവയാണ് നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.
അഗ്രി മാര്‍ട്ട് പിലാത്തറ ടൗണ്‍ ബ്രാഞ്ചിന്റെ ഉദ്ഘാടനം സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ നിര്‍വഹിക്കും.
എം.വിജിന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
ചെറുതാഴം ബേങ്ക് സെക്രട്ടറി ഇ.പി.അനില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
മെഡി ക്ലിനിക്കിന്റെ ഉദ്ഘാടനം കെസിസിപിഎല്‍ ചെയര്‍മാന്‍ ടി.വി രാജേഷ് നിര്‍വഹിക്കും. സഹകരണ മെഡിക്കല്‍സിന്റെ ഉദ്ഘാടനം ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരനും കോള്‍ഡ് സ്റ്റോറേജ് കണ്ണൂര്‍ ജോയിന്റ് റജിസ്ട്രാര്‍ വി രാമകൃഷ്ണനും അഗ്രി നഴ്‌സറിയുടെ ഉദ്ഘാടനം നബാര്‍ഡ് ഡിഡിഎം ജിഷി മോനും വളം ഡിപ്പോയുടെ ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടര്‍ കെ.ജി. വത്സലകുമാരിയും നിര്‍വഹിക്കും.
ചെറുതാഴം ബേങ്ക് പ്രസിഡന്റ് അഡ്വ കെ പ്രമോദ് സ്വാഗതം പറയും.
കണ്ണൂര്‍ ജില്ല പി എ സി എസ് അസോസിയേഷന്‍ സെക്രട്ടറി കെ.പത്മനാഭന്‍, പയ്യന്നൂര്‍ അസി രജിസ്ട്രാര്‍ എ.പി.രജനി, ചെറുതാഴം ബേങ്ക് അസി ഡയറക്ടര്‍ / കണ്‍കറന്റ് ഓഡിറ്റര്‍ പി.വി ഉമേഷ്, കെസി ഇയു കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വി.വിനോദ് എന്നിവര്‍ പ്രസംഗിക്കും.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ടി.തമ്പാന്‍ മാസ്റ്റര്‍, സി പി ഷിജു, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.വി.രവീന്ദ്രന്‍, ചെറുതാഴം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.രോഹിണി, ചെറുതാഴം ഗ്രാമപഞ്ചായത്ത് മെമ്പര്‍ യു.രാമചന്ദ്രന്‍, മാടായി യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ കെ.രതീഷ്, പിലാത്തറ അര്‍ബന്‍ സൊസൈറ്റി ചെയര്‍മാന്‍ അഡ്വ കെ.ബ്രിജേഷ്‌കുമാര്‍, ചെറുതാഴം വനിതാ സംഘം പ്രസിഡന്റ് പി.പ്രഭാവതി, ചെറുതാഴം മില്‍ക്ക് വൈസ് പ്രസിഡന്റ് എം.വി.ശകുന്തള, ഏഴിലോട് ലെതര്‍ സൊസൈറ്റി പ്രസിഡന്റ് കെ. ശശിധരന്‍, വ്യാപാരി വ്യവസായ സമിതി ചെറുതാഴം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കെ.സി.രഘുനാഥ്, ചെറുതാഴം ബേങ്ക് മുന്‍ പ്രസിഡന്റുമാരായ സി.എം.വേണുഗോപാലന്‍, പി.വി.ബാലകൃഷ്ണന്‍, ഐ.വി.ശിവരാമന്‍, സി കരുണാകരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ബേങ്ക് പ്രസിഡന്റ് അഡ്വ: കെ പ്രമോദ്, വൈസ് പ്രസിഡണ്ട് പി.വി. ശാരദ, ഡയരക്ടര്‍ എം.ശാരദ, ബേങ്ക് സെക്രട്ടറി ഇ.പി.അനില്‍, അസിസ്റ്റന്റ് സെക്രട്ടറി എം.അഭിരാം എന്നിവര്‍ പങ്കെടുത്തു.
