സര്‍ക്കാരിനെതിരെ സിപിഐ അനുകൂല സഹകരണ മേഖലയിലെ സംഘടന കെസിഇസി;സര്‍ക്കാരിന്റെ ഇടതു നയവ്യതിയാനം തിരുത്തണം കെ പി രാജേന്ദ്രന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഐ അനുകൂല സഹകരണ മേഖലയിലെ സംഘടന കെസിഇസി.സെക്രട്ടറിയേറ്റിനു മുന്നില്‍ ത്രിദിന സത്യഗ്രഹം സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ ഇടതുനയവ്യതിയാനം തിരുത്തണമെന്ന് എഐറ്റി യുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍.
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ (എഐറ്റിയുസി) സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച ത്രിദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുനയത്തില്‍ നിന്നും വ്യതിചലിക്കുന്ന പല നടപടികളും പൊതുമേഖലയിലും, സഹകരണ മേഖലയിലും വര്‍ദ്ധിച്ചു വരുന്നത് സര്‍ക്കാരിന്റെ ശത്രുക്കള്‍ക്ക് ആയുധമാക്കേനേ ഉപകരിക്കൂ.
ഇത്തരം നടപടികള്‍ തിരുത്താന്‍ അടിയന്തരമായി ഇടപെടണമെന്നും കെ.പി.രാജേന്ദ്രന്‍ പറഞ്ഞു. സഹകരണ സംഘം ജീവനക്കാരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക,സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണ ഇന്‍സെന്റീവ് മുന്‍കാല പ്രാബല്യത്തില്‍ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, കയര്‍ – കൈത്തറി വ്യവസായ സംഘങ്ങളെയും ജീവനക്കാരെയും സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കുക,ജീവനക്കാരുടെ പ്രമോഷന്‍ നിഷേധിക്കുന്ന ചട്ടം 185 ഭേദഗതികള്‍ പിന്‍വലിക്കുക, ക്ഷാമബത്ത കുടിശിഖ അനുവദിക്കുക, മെഡിസെപ്പ് പദ്ധതിയില്‍ സഹകരണ ജീവനക്കാരെ ഉള്‍പ്പെടുത്തുക, ക്ഷീര സംഘങ്ങളില്‍ 80-ാം വകുപ്പ് പൂര്‍ണ്ണമായി നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ത്രിദിന സത്യാഗ്രഹം സംഘടിപ്പിച്ചിരിക്കുന്നത്.
സെക്രട്ടറിയേറ്റ് ~~ സത്യാഗ്രഹത്തിന് കെസിഇസി സംസ്ഥാന പ്രസിഡന്റ് വി എം അനില്‍ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി വില്‍സണ്‍ ആന്റണി സ്വാഗതം പറഞ്ഞു. എഐറ്റിയുസി സംസ്ഥാന സെക്രട്ടറി എം ജി രാഹുല്‍, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോന്‍,എഐറ്റിയുസി ജില്ലാ സെക്രട്ടറി മീനാങ്കല്‍ കുമാര്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലിംഗല്‍ ജയശ്ചന്ദ്രന്‍, എഐറ്റിയുസി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി ,സഹകരണ വേദി ജില്ലാ പ്രസിഡന്റ്,പള്ളിച്ചല്‍ വിജയന്‍, കെസിഇസി സംസ്ഥാന ട്രഷറര്‍ ബെന്‍സി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. കെസിഇസി നേതാക്കളായ വി എസ് ജയകുമാര്‍ , ആര്‍ പ്രദീപ്, പ്രകാശ് ലക്ഷ്മണന്‍, ബോബി മാത്തുണ്ണി, ആര്‍.ബിജു, കെ.വി.പ്രമോദ്, പ്രി.പ്രകാശ്, അരുണ്‍.കെ.എസ്.മണ്ണടി, എം.ജി.ജയന്‍, കെ.സി.ബിന്ദു, സി.ആര്‍. രേഖ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വൈകുന്നേരം നടന്ന സമാപന സമ്മേളനം എ ഐറ്റിയുസി സംസ്ഥാന സെക്രട്ടറി എം.പി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
സത്യാഗ്രഹത്തിന് വിവിധ സംഘടനകള്‍ അഭിവാദ്യ പ്രകടനം നടത്തി. വിവിധ കലാപരിപടികളും സത്യാഗ്രഹത്തില്‍ അവതരിപ്പിച്ചു. രണ്ടാം ദിവസത്തെ സത്യാഗ്രഹം സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.